കോഴിക്കോട് : ശബരിമലയിലെ വിശ്വാസികളുടെ വികാരം സംരക്ഷിക്കാൻ ജീവന്മരണ പോരാട്ടത്തിന് ഇറങ്ങുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള. യുവമോർച്ചയുടെയും മഹിളാമോർച്ചയുടെയും നേതൃത്വത്തിൽ ആദ്യഘട്ട സമരവും ബോധവൽക്കരണവും നടത്തുമെന്നും സംഘപരിവാർ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ കോടതി വിധിക്കെതിരെ റിവ്യു ഹർജി സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളുടെ സ്ഥിതിയല്ല ഇവിടത്തേത്. കേസ് എങ്ങനെ സൃഷ്ടിക്കപ്പെട്ടുവെന്നതുതന്നെ നിഗൂഢമാണ്. ഓർഡിനൻസിലൂടെ ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്നും വിഷയത്തെ രാഷ്ട്രീയ പ്രശ്നമായി വളർത്താൻ ഇടയാക്കരുതെന്നും ശ്രീധരൻപിള്ള പറഞ്ഞു.
Post Your Comments