തളിപ്പറമ്പ്: കിന്‍ഫ്രയില്‍ സ്ഥലമുള്ളത് വ്യവസായം ആരംഭിക്കാനാണെന്ന്മന്ത്രി ഇ.പി ജയരാജന്‍. ബ്രൂവറിയെന്നാല്‍ ബിയര്‍ ഉണ്ടാക്കുന്ന കേന്ദ്രമാണ്. സ്പിരിറ്റ് ഉല്‍പാദിപ്പിക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു. ബ്രൂവറി ആരംഭിക്കുവാന്‍ സ്ഥലം ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായാണു സ്ഥലം ഉണ്ട് എന്നു മറുപടി നല്‍കിയതെന്നും അതില്ലെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പറഞ്ഞാല്‍ അവനെ ഞാന്‍ വച്ച് പൊറുപ്പിക്കുമോ എന്നും ജയരാജന്‍ ചോദിച്ചു.
ബേക്കേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല കണ്‍വെന്‍ഷനും കുടുംബസംഗമവും തളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രൂവറി ആരംഭിക്കുവാനുള്ള സ്ഥലത്തിനായി അവര്‍ രണ്ട് വര്‍ഷം മുമ്പ് എത്തിയിരുന്നു. അന്ന് നല്‍കാന്‍ സ്ഥലം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥം ലഭ്യമാണെന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമേ സ്ഥലം നല്‍കൂ എന്നും അദ്ദേഹം പറഞ്ഞു. ബേക്കറി മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ അതിന് എല്ലാവിധ സഹായങ്ങളും ചെയ്യുമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
Post Your Comments