Latest NewsIndia

ബി.ജെ.പി എം.എല്‍.എ പാര്‍ട്ടി വിട്ടു: കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും

നാഗ്പൂര്‍•മഹാരാഷ്ട്രയിലെ കതോളില്‍ (നാഗ്പൂരില്‍ നിന്നും 65 കിലോമീറ്റര്‍ അകലെ) നിന്നുള്ള ബി.ജെ.പി എം.എല്‍.എ ആശിഷ് ദേശ്മുഖ് പാര്‍ട്ടി വിട്ടു. ഇതോടെ മഹാരാഷ്ട്ര നിയമസഭയിലെ ബി.ജെ.പി പ്രാധിനിത്യം 121 സീറ്റുകളായി. കഴിഞ്ഞ രണ്ട് വര്‍ഷമായി ദേവേന്ദ്ര ഫഡ്നാവിസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നിരന്തര വിമര്‍ശകനായ ആശിഷിന്റെ രാജി രാഷ്ട്രീയ വൃത്തങ്ങളില്‍ ഞെട്ടലുളവാക്കിയില്ല.

ഈ വര്‍ഷമാദ്യം ഗോണ്ടിയ-ഭാന്ദര എം.പി നാന പതോലെ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചശേഷം വിദര്‍ഭ മേഖലയില്‍ ബി.ജെ.പി നേരിടുന്ന രണ്ടമത്തെ തിരിച്ചടിയാണ് ആഷിഷിന്റെ രാജി.

Ashish Deshmukh

എം.എല്‍.എ സ്ഥാനവും പാര്‍ട്ടി പ്രാഥമിക അംഗത്വവും രാജിവച്ച ആശിഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി യോഗത്തിന് ഇന്ന് വര്‍ദ്ധയിലെത്തുന്ന രാഹുല്‍ ഗാന്ധിയുമായി ആശിഷ് കൂടിക്കാഴ്ച നടത്തുമെന്നും അറിയുന്നു.

ആശിഷ് ബുധനാഴ്ച സ്പീക്കര്‍ ഹരിഭൌ ബാഗ്ഡെയെ കണ്ട്‌ രാജി സമര്‍പ്പിക്കും.

രാജ്യത്തെ കര്‍ഷകരുടേയും യുവാക്കളുടേയും പ്രശ്‌നങ്ങള്‍ ബി.ജെ.പി പരിഗണിക്കുന്നില്ലെന്ന് ആശിഷ് ആരോപിച്ചു. ബി.ജെ.പി വിഭജന രാഷ്ട്രീയവും വോട്ട് ബാങ്ക് രാഷ്ട്രീയവും കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button