തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് തിരുവിതാംകൂര്‍ കുടുംബാംഗം അശ്വതി തിരുനാള്‍ തമ്പുരാട്ടിയുടെ പ്രതികരണം ഇങ്ങനെ. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന വാര്‍ത്ത അത്യന്തം ഉത്കണ്ഠാജനകമെന്നു തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായ്. നൂറ്റാണ്ടുകളുടെ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും ഇതോടെ തകര്‍ക്കപ്പെടുമെന്നും പറഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദ്യമായാണു പ്രതികരിക്കുന്നത്.
ശബരിമലയില്‍ അമ്മ മഹാറാണി ദര്‍ശനം നടത്തിയിട്ടുണ്ടെന്ന പ്രചാരണങ്ങളോടും ഗൗരി ലക്ഷ്മി ബായ് പ്രതികരിച്ചു. തന്റെ മുത്തശ്ശിയായ അമ്മമഹാറാണി ശബരിമലയില്‍ പോയതു ഗര്‍ഭപാത്രം നീക്കിയശേഷമാണ്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതായി ഇതുവരെ അറിവില്ലെന്നും അശ്വതി തിരുനാള്‍ പറഞ്ഞു.
കടപ്പാട് : മനോരമ
Post Your Comments