പ്രമുഖ ചാറ്റിങ്ങ് പ്ലാറ്റ് ഫോമുകളില്‍ ഒന്നായ വാട്ട്സ് ആപ്പിന്‍റെ ഐ ഒഎസ് പതിപ്പില്‍ അടുത്തവര്‍ഷം മുതല്‍ പരസ്യങ്ങള്‍ നടപ്പില്‍ വരുത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമില്‍ കാണുന്നത് പോലെ വാട്ടസ് ആപ്പ് സ്റ്റാറ്റസിലായിരിക്കും പരസ്യം പ്രത്യക്ഷപ്പെടുക. എന്നാല്‍ ഈ ആഡുകള്‍ ടാഗ് ചെയ്യപ്പെടുമോ ഇല്ലയോ എന്നത് വ്യക്തമല്ല. ഈ സവിശേഷത ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്.
അതേസമയം വാട്ട്‌സാപ്പ് എന്‍ക്രിപ്റ്റ് ചെയ്തതു പോലെ ഉപയോക്തൃത ഡേറ്റയെ ഫേസ്ബുക്കിന് സ്വീകരിക്കാന്‍ കഴിയില്ലെങ്കിലും ബന്ധപ്പെട്ട ഫോണ്‍ നമ്ബറുകള്‍ ഉപയോഗിച്ച് ഉപയോക്താക്കളുടെ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ കണ്ടെത്താനും സാധ്യതയുണ്ട്. ഇതനുസരിച്ച് മറ്റു ആപ്ലിക്കേഷനുകളില്‍ ഉളള ഉപയോക്താക്കളുടെ പ്രവര്‍ത്തനത്തെ ആശ്രയിച്ച് സോഷ്യല്‍ മീഡിയ ഭീമന്‍ ലക്ഷ്യമിടുന്ന പരസ്യങ്ങളെ അനുവദിക്കുമെന്നാണ് സൂചന.
Post Your Comments