Latest NewsNewsTechnology

ഐഫോൺ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! ഐഒഎസിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് എത്തി

ഐഒഎസ് 17 വേർഷനിൽ പ്രവർത്തിക്കുന്ന മുഴുവൻ ഫോണുകളിലും ഐഒഎസ് 17.2 ലഭിക്കുന്നതാണ്

ഐഫോൺ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ആപ്പിൾ. ഇത്തവണ ആകർഷകമായ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഐഒഎസിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഒഎസ് 17.2 ആണ് പുറത്തിറക്കിയിരിക്കുന്നത്. തിരഞ്ഞെടുത്ത ഐഫോൺ മോഡലുകളിൽ ഐഒഎസ് 17.2 ഫീച്ചറുകളാണ് വാഗ്ദാനം ചെയ്യുന്നത്. നിലവിൽ, ഐഒഎസ് 17.1.2 വേർഷൻ ഉപയോഗിക്കുന്നവർക്ക് 1.5 ജിബിയാണ് അപ്ഡേറ്റ് സൈസ്.

പുതിയ അപ്ഡേറ്റിലൂടെ ഐഫോൺ 15, ഐഫോൺ 15 പ്രോ മാക്സ് എന്നീ ഹാൻഡ്സെറ്റുകളിൽ സ്പെഷ്യൽ വീഡിയോ റെക്കോർഡിംഗ്, 3ഡി വീഡിയോകൾ ചിത്രീകരിക്കാനുള്ള സൗകര്യം എന്നിവ ലഭിക്കുന്നതാണ്. പ്രധാന ക്യാമറയിലൂടെയും അൾട്രാവൈഡ് ക്യാമറയിലൂടെയും ഒരേസമയം ദൃശ്യങ്ങൾ പകർത്തുകയും, ലിഡാർ സെൻസറിന്‍റെ സഹായത്തോടെ അവയെ കൂട്ടിച്ചേർത്ത് 3ഡി വീഡിയോ ആകുകയുമാണ് ചെയ്യുക.

Also Read: മുംബൈയിൽ പ്രായപൂർത്തിയാകാത്ത മലയാളിപെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ മലയാളി ഉൾപ്പെടെ 3 പേർക്കെതിരെ കേസ്

ഐഫോൺ 13, ഐഫോൺ 14, ഐഫോൺ 15 സീരീസ് സ്മാർട്ട് ഫോണുകളിൽ പുതിയ അപ്ഡേറ്റിലൂടെ ക്യുഐ2 വയർലെസ് ചാർജിംഗ് സ്റ്റാൻഡേർഡ് പിന്തുണയ്ക്കുന്നതാണ്. ഇതിലൂടെ ഹാൻഡ്സെറ്റുകൾ 15 വാട്ട് വരെ മാഗ് സേഫ് അല്ലാതെ അംഗീകൃത വയർലെസ് ചാർജറുകൾ ഉപയോഗിച്ച് അതിവേഗത്തിൽ ചാർജ് ചെയ്യാൻ സാധിക്കും. നിലവിൽ, ഐഒഎസ് 17 വേർഷനിൽ പ്രവർത്തിക്കുന്ന മുഴുവൻ ഫോണുകളിലും ഐഒഎസ് 17.2 ലഭിക്കുന്നതാണെന്ന് ആപ്പിൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button