Latest NewsNewsTechnology

ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഗുരുതര സുരക്ഷാ വീഴ്ച! ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം

16.7.1 മുൻപുള്ള ഐഒഎസിലും, ഐപാഡ് ഒഎസിലുമാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയിരിക്കുന്നത്

ഐഫോൺ, ഐപാഡ് ഉൾപ്പെടെയുള്ള ആപ്പിൾ ഉപകരണങ്ങളിൽ ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ് സുരക്ഷാ വീഴ്ചയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഐഒഎസ് ഉപകരണങ്ങൾക്ക് മേൽ പുറത്തുനിന്നൊരാൾക്ക് നിയന്ത്രണം കൈക്കലാക്കാൻ സാധിക്കുന്ന തരത്തിലാണ് അപകടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെയുള്ളവ ദുരുപയോഗം ചെയ്യുന്നതിലേക്ക് നയിച്ചേക്കാം. ഐടി മന്ത്രാലയത്തിന് കീഴിലെ രാജ്യത്തെ സൈബർ സുരക്ഷാ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഏജൻസിയാണ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം.

16.7.1 മുൻപുള്ള ഐഒഎസിലും, ഐപാഡ് ഒഎസിലുമാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയിരിക്കുന്നത്. ഐഫോൺ 8, ഐപാഡ് പ്രോ, മൂന്നാം തലമുറ ഐപാഡ് എയർ, അഞ്ചാം തലമുറ ഐപാഡ് പോലെയുള്ള ഉപകരണങ്ങളിലെല്ലാം 16.7.1 വേർഷനാണ് ഉള്ളത്. ഇവ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണം. അതേസമയം, ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി ആപ്പിൾ സുരക്ഷ അപ്ഡേറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. സമയബന്ധിതമായി ഈ അപ്ഡേറ്റുകൾ ഉടൻ തന്നെ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. ഇത് കൃത്യമായി ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ ഉപകരണത്തിന്റെ സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തിയേക്കും.

Also Read: കോട്ടയം തെള്ളകത്ത് വീട് കേന്ദ്രീകരിച്ച് വ്യാജവാറ്റ്: മൂന്ന് പേർ പിടിയിൽ, മുഖ്യപ്രതി രക്ഷപ്പെട്ടു 

shortlink

Related Articles

Post Your Comments

Related Articles


Back to top button