Latest NewsInternational

വിഷാംശം കലര്‍ന്ന മദ്യം കുടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി

ടെഹ്റാന്‍: വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചു. ഇറാനില്‍ വിഷാംശം കലര്‍ന്ന മദ്യം കുടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. ഇറാനിലെ തെക്കന്‍ പ്രവിശ്യയായ ഹോര്‍മുസ്ഗാനില്‍ ഒന്‍പതു പേരും സെന്‍ട്രല്‍ പ്രവിശ്യയായ അല്‍ബോര്‍സില്‍ രണ്ടു പേരും വടക്കന്‍ പ്രവിശ്യയായ ഖൊറാസാനില്‍ രണ്ടു പേരുമാണ് മരിച്ചത്.

വിവിധയിടങ്ങളിലായി വിഷമദ്യം കഴിച്ച 60 പേര്‍ ചികിത്സയിലാണ്. വിഷമദ്യം കഴിച്ച 16 പേരുടെ കാഴ്ച നഷ്ടപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 170ലേറെ പേര്‍ക്കും ഡയാലിസിസ് നടത്തിയതായാണ് റിപ്പോര്‍ട്ട്.

ഇവരില്‍ ഏറെപ്പേര്‍ക്കും കിഡ്നി സംബന്ധമായ പ്രശ്നങ്ങളാണ് ഉണ്ടായതെന്നാണ് വിവരം. 60 പേര്‍ക്കും ഡയാലിസിസ് നടത്തിയതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ വിവിധ പ്രദേശങ്ങളിലായി കുറഞ്ഞവിലയില്‍ ലഭിച്ച മദ്യം കഴിച്ചവര്‍ക്കാണ് അപകടമുണ്ടായത്. മദ്യപാനം ഇറാനില്‍ നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്. നിയമ ലംഘനം നടത്തുന്നവര്‍ക്ക് ചാട്ടയടിയും വന്‍തുക പിഴയുമാണ് ശിക്ഷയായി നല്‍കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button