KeralaLatest News

കുട്ടികൾ കുറവുള്ള കോഴ്‌സുകൾ വിഎച്ച്എസ്ഇ നിർത്തലാക്കി

തിരുവനന്തപുരം : കുട്ടികളുടെ എണ്ണം കുറവുള്ള വിഎച്ച്എസ്ഇ കോഴ്‌സുകൾ നിർത്തലാക്കുന്നു. 25 കോഴ്സുകൾ നിർത്തലാക്കാനാണ് വൊക്കേഷനൽ ഹയർസെക്കൻ‍ഡറി ഡയറക്ടറുടെ ഉത്തരവ്. ഈ കുട്ടികളെ മറ്റു കോഴ്സുകളിൽ ചേർക്കും.

നാഷനൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് (എൻഎസ്ക്യുഎഫ്) അടിസ്ഥാനമാക്കി വിഎച്ച്എസ്‌ഇകളിലെ പഠനക്രമം മാറ്റിയതോടെയാണു പരമ്പരാഗത കോഴ്സുകളിൽ കുട്ടികൾ കുറഞ്ഞത്. തൊഴിൽനൈപുണ്യ പഠനം പുതിയ ദിശയിലേക്കു മാറ്റുന്നതിന്റെ ഭാഗമായിട്ടാണു നാഷനൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് നടപ്പിലാക്കിയത്.

അക്കാദമിക് വിഷയങ്ങൾക്കൊപ്പം തൊഴിൽപരിശീലനം, നൈപുണ്യപരിശീലനം എന്നിവ കോഴ്സിന്റെ ഭാഗമാണ്. സംസ്ഥാനത്തെ 389 വിഎച്ച്എസ്‍ഇ സ്കൂളുകളിൽ 66എണ്ണത്തിൽ എൻഎസ്ക്യുഎഫ് കോഴ്‌സുകൾ ആരംഭിച്ചിരുന്നു. ഈ കോഴ്സുകൾ വിജയിക്കുന്നതാണു സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ ജോലിക്ക് അപേക്ഷിക്കാനുള്ള യോഗ്യതയായി കേന്ദ്രസർക്കാർ നിശ്ചയിച്ചിരിക്കുന്നത്. 2020നു ശേഷം എൻഎസ്ക്യുഎഫ് അംഗീകൃത സർട്ടിഫിക്കറ്റുകൾക്കു മാത്രമായിരിക്കും അംഗീകാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button