![](/wp-content/uploads/2021/11/interview.jpg)
എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ സംരംഭമായ ദേശീയ എസ്.സി-എസ്.ടി ഹബിന്റെ സഹായത്തോടെ സംസ്ഥാനത്തെ പത്താം ക്ലാസ് പാസായതും 18 വയസ് പൂര്‍ത്തിയായതുമായ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്നീഷ്യന്‍ ത്രൈമാസ ഡിപ്ലോമ കോഴ്സിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
Read Also : ഗുരുവായൂരപ്പന് കാണിക്കയായി കിട്ടിയ മഹീന്ദ്ര ഥാര്‍ അമല്‍ മുഹമ്മദലിക്ക് തന്നെ
കിലയുടെ നേതൃത്വത്തില്‍ ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലാണ് കോഴ്സ് നടത്തുന്നത്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ 23, 24 തീയതികളിലായി രാവിലെ 11 മണിമുതല്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
കൊട്ടാരക്കര കില സിഎച്ച്ആര്‍ഡിയില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. കോഴ്സ് ഫീ സൗജന്യം. ഫോണ്‍: 9496150327, 9961421040.
Post Your Comments