സ്കൂട്ടർ വിപണിയില്‍ പിടിമുറുക്കാന്‍ പരിഷ്കരിച്ച ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷൻ പുറത്തിറക്കാൻ ഒരുങ്ങി ടിവി എസ്. പുറംമോടിയിൽ അടിമുടി മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്. ഗ്രാന്‍ഡെ എഡിഷന്‍ ബാഡ്ജ്,പുതിയ നിറശൈലി, ഫ്‌ളോര്‍ബോര്‍ഡിനും ഫൂട്ട്‌റെസ്റ്റുകള്‍ക്കും ബീജ് നിറം, ലെതര്‍ ബ്രൗൺ സീറ്റ്, എൽഇഡി ഹെഡ്‍ലൈറ്റ് , സെമി ഡിജിറ്റൽ മീറ്റർ കൺസോൾ എന്നിവയാണ് പ്രധാന പ്രത്യേകത.
നിലവിലെ ജൂപിറ്ററിലുള്ള 09.7 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 8 bhp കരുത്തും 8 Nm torque ഉം പരമാവധി സൃഷ്ടിച്ച് ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനു കരുത്തും സിവിടി ഗിയര്‍ബോക്‌സ് കുതിപ്പും നൽകുന്നു. 56 കിലോമീറ്റര്‍ ഇന്ധനക്ഷമത പ്രതീക്ഷിക്കുന്ന സ്കൂട്ടർ എന്ന് അവതരിപ്പിക്കുമെന്നോ വിലയെ കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
Post Your Comments