ഡല്‍ഹി: സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ ആധാര്‍ വിവരങ്ങള്‍ ഫോണ്‍ നമ്പറുമായി ബന്ധിപ്പിക്കുന്ന രീതി നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം. പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് 15 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് 15 ദിവസത്തെ സമയം അനുവദിച്ചത്.
മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് ആധാര്‍ ലിങ്കിങ് നിര്‍ബന്ധമാക്കുന്നത് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനെ തുടര്‍ന്നാണ് ഈ നടപടി. റിലയന്‍സ് ജിയോ, വോഡഫോണ്‍, എയര്‍ടെല്‍, ഐഡിയ തുടങ്ങിയവര്‍ക്കെല്ലാം പുതിയ പദ്ധതി അവതരിപ്പിക്കാനുള്ള നിര്‍ദ്ദേശം ലഭിച്ച് കഴിഞ്ഞു. ഒക്ടോബര്‍ 15ന് മുന്‍പെ ആധാര്‍ ഡി ലിങ്കിങ് സംബന്ധിച്ച ആക്ഷന്‍ പ്ലാന്‍ അല്ലെങ്കില്‍ ‘എക്സിറ്റ് പ്ലാന്‍’ ലഭ്യമാക്കണെന്നാണ് യു.ഐ.ഡി.എ.ഐ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്.
Post Your Comments