Latest NewsNewsIndia

നിങ്ങളുടെ കൈയിലുള്ള പാൻ കാർഡ് ആ​ധാ​റു​മാ​യി ബന്ധിപ്പിച്ചതാണോ? മാ​ര്‍​ച്ച്‌ 31നു ​മു​ന്‍​പ് പാ​ന്‍ കാ​ര്‍​ഡു​ക​ള്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ വരുന്നത് മുട്ടൻ പണി

ന്യൂ​ഡ​ല്‍​ഹി: നിങ്ങളുടെ കൈയിലുള്ള പാൻ കാർഡ് ആ​ധാ​റു​മാ​യി ബന്ധിപ്പിച്ചതാണോ? മാ​ര്‍​ച്ച്‌ 31നു ​മു​ന്‍​പ് പാ​ന്‍ കാ​ര്‍​ഡു​ക​ള്‍ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ റ​ദ്ദാ​ക്കു​മെ​ന്ന് ആ​ദാ​യ നി​കു​തി വ​കു​പ്പ്. ആ​ധാ​റും പാ​ന്‍ കാ​ര്‍​ഡും ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി മാ​ര്‍​ച്ച്‌ 31ന് ​അ​വ​സാ​നിക്കാനിരിക്കെയാണ് മു​ന്ന​റി​യി​പ്പ്.

പാ​ന്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യാ​ല്‍ അ​തു​മൂ​ല​മു​ണ്ടാ​കു​ന്ന എ​ല്ലാ പ്ര​ശ്ന​ങ്ങ​ള്‍​ക്കും ഉ​ട​മ​ക​ള്‍ ഉ​ത്ത​ര​വാ​ദി​ക​ളാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. പാ​ന്‍​കാ​ര്‍​ഡും ആ​ധാ​റും ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് നി​ര​വ​ധി ത​വ​ണ സ​മ​യം നീ​ട്ടി ന​ല്‍​കി​യി​രു​ന്നു.

ALSO READ: പ്രധാന മന്ത്രി ഞായറാഴ്ച വാരാണസി സന്ദർശിക്കും; ആര്‍എസ്എസ് സൈദ്ധാന്തികന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ പ്രതിമ നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യും

ക​ഴി​ഞ്ഞ ജ​നു​വ​രി 27 വ​രെ 30.75 കോ​ടി പാ​ന്‍​കാ​ര്‍​ഡു​ക​ള്‍ ആ​ധാ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 17.58 കോ​ടി പാ​ന്‍​കാ​ര്‍​ഡു​ക​ള്‍ ആ​ധാ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ത്താ​നു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button