Latest NewsNewsTechnology

കോളറുടെ പേര് തെളിഞ്ഞുവരുന്ന സംവിധാനം ഓപ്ഷണലാക്കണം, പുതിയ നിർദ്ദേശവുമായി ടെലികോം കമ്പനികൾ

കോൾ ചെയ്യുന്നയാളുടെ പേര് കൃത്യമായി ദൃശ്യമാകണമെന്ന് അടുത്തിടെ ടെലികോം കമ്പനികൾക്ക് ട്രായ് നിർദ്ദേശം നൽകിയിരുന്നു

കോൾ ചെയ്യുമ്പോൾ വിളിക്കുന്ന വ്യക്തിയുടെ പേര് ദൃശ്യമാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച് ടെലികോം കമ്പനികൾ. റിപ്പോർട്ടുകൾ പ്രകാരം, കോളറുടെ പേര് തെളിഞ്ഞു വരുന്നത് ഓപ്ഷണലാക്കണമെന്നാണ് ടെലികോം കമ്പനികളുടെ ആവശ്യം. ഇത് സംബന്ധിച്ച ചർച്ചകൾ ട്രായിയും ടെലികോം കമ്പനികളും സംഘടിപ്പിച്ചിട്ടുണ്ട്.

കോൾ ചെയ്യുന്നയാളുടെ പേര് കൃത്യമായി ദൃശ്യമാകണമെന്ന് അടുത്തിടെ ടെലികോം കമ്പനികൾക്ക് ട്രായ് നിർദ്ദേശം നൽകിയിരുന്നു. അഭിപ്രായത്തോട് പൂർണമായ വിയോജിപ്പാണ് ടെലികോം കമ്പനികൾ അറിയിച്ചിരിക്കുന്നത്. പ്രമുഖ സ്വകാര്യ ടെലികോം സേവനതാക്കളായ എയർടെൽ, റിലയൻസ് ജിയോ തുടങ്ങിയ കമ്പനികളാണ് എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ളത്. മാർക്കറ്റിന്റെ സ്വഭാവം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ച ശേഷം ടെലികോം കമ്പനികൾക്ക് ഈ സംവിധാനം ഓപ്ഷണലായി നൽകണമെന്നാണ് ആവശ്യം. വിളിക്കുന്ന വ്യക്തിയുടെ സ്വകാര്യത അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും ടെലികോം കമ്പനികൾ കൂട്ടിച്ചേർത്തു.

Also Read: ശാസ്ത്രം, ബഹിരാകാശം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യയുമായി സഹകരിക്കും: തീരുമാനവുമായി സൗദി

shortlink

Related Articles

Post Your Comments

Related Articles


Back to top button