
കൊല്ലം: സിറ്റി പോലീസിന്റെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തു. വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികളായ 13 പേരെയും വിവിധ കേസുകളിലെ 129 വാറന്റ് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശപ്രകാരം നടത്തിയ പ്രത്യേക പരിശോധനയിൽ നിരോധിത പുകയില ഉത്‌പന്നങ്ങൾ കൈവശം െവച്ചതിനും മയക്കുമരുന്നുകൾ ഉപയോഗിച്ചതിനുമാണ് മൂന്നുപേർക്കെതിരേ കേസെടുത്തിരിക്കുന്നത്.
കൂടാതെ മദ്യപിച്ച് വാഹനം ഓടിച്ചതിന് 72 പേർക്കെതിരേയും അലക്ഷ്യമായി വാഹനം ഓടിച്ചതിന് 34 പേർക്കെതിരേയും പൊതുനിരത്തിൽ മദ്യപിച്ച് കലഹമുണ്ടാക്കിയതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും 25 പേർക്കെതിരേയും കേസെടുത്തു. വാഹനപരിശോധനയിൽ 869 പേർക്കും പൊതുസ്ഥലത്ത് പുകവലിച്ചതിന് 39 പേർക്കും പിഴചുമത്തിയിരിക്കുന്നത്.
Post Your Comments