ബെംഗളൂരു: ദസ്സോ ഇന്ത്യയ്ക്കു വേണ്ടി നിര്‍മ്മിക്കുന്ന റാഫേല്‍ വിമാനങ്ങള്‍ ബെംഗളുരുവിലെ എയര്‍ഷോയില്‍ പ്രദര്‍ശിപ്പിക്കില്ല. ഫെബ്രുവരിയിലാണ് എയര്‍ ഷോ നടക്കുക ഇതിനു മുമ്പായി വിമാനങ്ങള്‍ സജ്ജമാകില്ലെന്ന് വ്യോമസേനാ അധികൃതര്‍ വ്യക്തമാക്കി. അതേസമയം എയര്‍ഷോയ്ക്കു വേണ്ടി മാത്രമായി ദസ്സോ റഫാല്‍ വിമാനങ്ങള്‍ എതതിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യോമസേന ഡെപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫ് മാര്‍ഷല്‍ ആര്‍.കെ. സിങ് ഭദൗരിയ പറഞ്ഞു. യെലഹങ്ക വ്യോമതാവളത്തില്‍ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാാമനോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
റഫാല്‍ ഇടപാടില്‍ എച്ച്.എ.എല്ലിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും വാര്‍ത്താ സമ്മേളനത്തിലുണ്ടായി. എന്നാല്‍ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം 2015 ഏപ്രില്‍ 10 ന് നടത്തിയ ഇന്ത്യാ- ഫ്രാന്‍സ് സംയുക്ത പ്രസ്താവനയിലുണ്ടെന്ന് പ്രതിരോധമന്ത്രി മറുപടി നല്‍കി.
പാക്ക് -ചൈനാ ഭീഷണിയെ തുടര്‍ന്നാണ് അടിയന്തര പ്രാധാന്യത്തോടെ റഫാല്‍ ഇടപാടിനെ ബിജെപി സര്‍ക്കാര്‍ സമീപിച്ചത്. കൂടാതെ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന കരാറിനേക്കാള്‍ എന്തുകൊണ്ടും മികച്ച കരാറാണ് തങ്ങള്‍ നടപ്പിലാക്കിയതെന്നും മന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ നാലരവര്‍ഷത്തിനിടെ സര്‍ക്കാരിനെതിരെ അഴിമതിയുടെ ചെറിയ ആരോപണം പോലും ഉയര്‍ന്നില്ല. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദം അധികാരത്തിലെത്താനുള്ള കോണ്‍ഗ്‌സസിന്റെ വ്യഗ്രതയാണ്. ഹിറ്റ് ആന്‍ഡ് റണ്‍ തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
Post Your Comments