NattuvarthaLatest News

സ്ഥാപിച്ചത് എട്ട് സോളാർ ലൈറ്റുകൾ, കണ്ണു തുറക്കുന്നത് നാലെണ്ണം മാത്രം

എരിപുരം പോലീസ് സ്റ്റേഷൻ കവലയിൽ സ്ഥാപിച്ച സോലാർ ലൈറ്റുകളിൽ പാതിയും പ്രവർത്തന രഹിതം

പഴയങ്ങാടി: സ്ഥാപിച്ചത് എട്ട് സോളാർ ലൈറ്റുകൾ, കണ്ണു തുറക്കുന്നത് നാലെണ്ണം, കെ.എസ്.ടി.പി. റോഡിലെ എരിപുരം പോലീസ് സ്റ്റേഷൻ കവലയിൽ സ്ഥാപിച്ച എട്ട് സോളാർ ലൈറ്റുകളിൽ പ്രകാശിക്കുന്നത് നാലെണ്ണം മാത്രം. ഒരു സോളാർ ലൈറ്റിന്റെ മുകളിലെ പാനലാകട്ടെ വള്ളിപ്പടർപ്പ് മൂടിയ നിലയിലുമാണ്.

ഇവിടെ താവം മേൽപ്പാലം തുറന്നതോടെ വലിയ ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഇടതടവില്ലാതെ കെ.എസ്.ടി.പി. റോഡ് വഴിയാണ് പോകുന്നത്. എരിപുരം ഇറക്കവും പിന്നീടുള്ള ട്രാഫിക് സർക്കിളും ഇരുട്ടിലായിരിക്കുകയാണ്. വെളിച്ചക്കുറവുകാരണം ഇവിടെ അപകടസാധ്യതയും വർധിച്ചുവരികയാണ്. കാൽനടയാത്രക്കരെയും വെളിച്ചക്കുറവ് ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button