Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

ധനകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; പൂട്ടുന്നവരില്‍ കൊശമറ്റവും പോപ്പുലറും അടക്കം 58 കേരള സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ക്ക് മൂക്ക് കയറിട്ട് ആര്‍ബിഐ. രാജ്യത്ത് 4230 സ്വകാര്യധനകാര്യ സ്ഥാപനങ്ങള്‍ക്കാണ് പൂട്ട് വീണത്. കണക്കില്‍ തിരിമിറിയും, നിക്ഷേപ തട്ടിപ്പും അടക്കം നടത്തി തോന്നിയ പോലെ പ്രവര്‍ത്തിച്ച സ്വകാര്യ ധനകാര്യസ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയത്. ഇതില്‍ കേരളത്തിലെ പ്രമുഖരടക്കം 58 സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു.

സംസ്ഥാനത്ത് ലൈസന്‍സ് റദ്ദായവയില്‍ കോട്ടയത്തെ കൊശമറ്റം മാത്യു.കെ.ചെറിയാന്‍ ഫിനാന്‍സിയേഴ്സ്,കൊച്ചി വൈറ്റില കുററൂക്കാരന്‍ ലീസിങ് ആന്‍ഡ് ഇന്‍വസ്റ്റ്മെന്റ്സ്, മാമംഗലം പോപ്പുലര്‍ ഓട്ടോ സ്പെയേഴ്സ്,തിരുവനന്തപുരത്ത് ആര്‍ബിഐ ആസ്ഥാനത്തിനടത്തുള്ള ബേക്കറി ജംഗ്ഷനിലെ ഗലീലി ഇന്‍വസ്റ്റ്മെന്റ്സ് ആന്‍ഡ് ക്രഡിറ്റ് ലിമിറ്റഡ് എന്നിങ്ങനെ 58 സ്്ഥാപനങ്ങളുടെ ലൈസന്‍സാണ് റദ്ദായത്. .

4230 ബാങ്കിംങ് ഇതര സ്ഥാപനങ്ങളോടും ബുക്ക് ക്ലിയറന്‍സിന് ആര്‍ബിഐ നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, അതിന് കൃത്യമായ മറുപടി നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് ലൈസന്‍സ് റദ്ദായത്. ആര്‍ബിഐ പട്ടികയില്‍ നിന്ന് പുറത്താക്കിയ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് തിരിച്ചുപിടിക്കുക സാധ്യമല്ല. പുതിയ ലൈസന്‍സിന് അപേക്ഷിക്കുക എന്നതാണ് സാധ്യമായ മാര്‍ഗ്ഗം. എന്നാല്‍ നോണ്‍ ബാങ്കിങ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ കടുത്ത നിയന്ത്രണങ്ങളാണ് ആര്‍ബിഐ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പട്ടികയില്‍ നിന്ന് പുറത്താക്കിയ കേരളത്തിലെ ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍: .

മൂവാറ്റുപുഴ ടിബി ജങ്ഷനിലെ മണി 2000 ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, കോഴിക്കോട് കല്ലായി റോഡിലെ അസ്സാലം ഫിനാന്‍ഷ്യല്‍ ആന്‍ഡ് ഇന്‍വസ്റ്റമെന്റ് കമ്പനി, തിരുവനന്തപുരം മണക്കാട്ടെ ബൈത്തുള്‍ ഇസ്ലാം ഫിനാന്‍സ് ആന്‍ഡ് ഇന്‍വസ്റ്റ്മെന്റ്, പത്തനംതിട്ട മാന്നാര്‍ കടപ്രയിലെ ആഷ്ലിപ് പ്രൈവറ്റ് സെക്യൂരിറ്റീസ് ലിമിറ്റഡ്, എറണാകുളം കോലഞ്ചേരിയിലെ കണ്‍സ്യൂമര്‍ ക്രഡിറ്റ്സ് ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗലീലി ഇന്‍വസ്റ്റ്മെന്റ്സ് ആന്‍ഡ് ക്രഡിറ്റ് ലിമിറ്റഡ്, കോട്ടയം ശാസ്ത്രി റോഡിലെ ഗ്രാന്‍ഡ് ഫിനാന്‍സ് ആന്‍ഡ് എസ്റ്റേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, തൃശൂര്‍ ഇരിങ്ങാലക്കുടയിലെ ഇരിങ്ങാലക്കുട ലോണ്‍സ് ആന്‍ഡ് എന്റര്‍പ്രൈസസ് ലിമിറ്റഡ്, കൊച്ചി ഗാന്ധിനഗറിലെ ജെയ്ജിസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, കോട്ടയം കോടിമതയിലെ മലയാളി ഹയര്‍ പര്‍ച്ചേസ് ആന്‍ഡ് ലീസീങ്,കുന്നംകുളം വടക്കാഞ്ചേരി റോഡിലെ മാസ്റ്റര്‍ ലിങ്ക ലീസിങ് ആന്‍ഡ് ഫിനാന്‍സ് ലിമിറ്റഡ്, മൂവാറ്റുപുഴ വെല്ലൂര്‍കുന്നം മുടവൂര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റാന്നി പഴവങ്ങാടി നവരത്ന ക്രഡിറ്റ ആന്‍ഡ് ഫിനാന്‍സ് ലിമിറ്റഡ്, നായരമ്പലം നെടുങ്ങാട് ഇന്‍വസ്റ്റ്മെന്റ്സ്, മൂവാറ്റുപുഴ നിത്യ ഹയര്‍ പര്‍ച്ചേസ് ആന്‍്ഡ് ലീസിങ്, ഒറ്റപ്പാലം ആന്‍്ഡ്രൂസ് ഫിനാന്‍സ് ലിമിറ്റഡ്, താനൂര്‍ പരപ്പനങ്ങാടി റൈസ് ക്യാപ്പിറ്റല്‍ ഓപ്പറേറ്റീവ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, തൃശൂര്‍ ചര്‍ച്ച് സര്‍ക്കിള്‍ റോയല്‍ ഹയര്‍ പര്‍ച്ചേസ് ലിമിറ്റഡ്, തിരുവനന്തപുരം പുളിമൂട്ടിലെ പൂങ്കാവനം ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, കൊല്ലം ബീച്ച് റോഡിലെ ട്രാന്‍സ് വേള്‍ഡ് ക്രഡിറ്റ് ആന്‍ഡ് ഇന്‍വസ്റ്റ്മെന്റ് കമ്പനി, ട്രാന്‍സ് വേള്‍ഡ് ഹയര്‍ പര്‍ച്ചേസ് ഇന്ത്യ, ഇരിങ്ങാലക്കുട ലക്കി ഡോര്‍ ഹയര്‍ പര്‍ച്ചേസ് ഫിമാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, കണ്ണൂര്‍ തവക്കര റോഡ് അശ്വതി ലീസിങ് ഫിനാന്‍സ് , കോഴിക്കോട് മാനാരി റോഡ് ബാരം ക്രെഡിറ്റ്സ് ആന്‍ഡ് ഇന്‍വസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, പാലക്കാട് ഒറ്റപ്പാലം കൂറ്റനാട് സികെജി ഫിനാന്‍സ് ലിമിറ്റഡ്, കൊച്ചി മറൈന്‍ ഡ്രൈവ് കൊമേഴ്സ്യല്‍ ഹയര്‍ പര്‍ച്ചേസ് ലിമിററഡ്, പാലക്കാട് ഹോപ്പ് മൈക്രോ ക്രെഡിറ്റ് ഫിനാന്‍സ്, മാവേലിക്കര ജോര്‍ജിയന്‍ ഫിനാന്‍സിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, മൂവാററുപുഴ ഗോള്‍ഡന്‍ ലോണ്‍ പാര്‍ക്ക് ഇന്‍വസ്റ്റേഴ്സ്, കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍ഡ് ഹാരിസണ്‍ മലയാളം ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, പാലക്കാട് ഹേമാംബിക ഹയര്‍ പര്‍ച്ചേസ് ആന്‍ഡ് ലീസിങ്, നാട്ടിക തൃപ്രയാര്‍ ഇന്‍ഡക്സ് ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ്, കോഴിക്കോട് ചെറൂട്ടി റോഡ് ജയറാണി ഫിനാന്‍സ് ലിമിറ്റഡ്, കൊച്ചി മാതര്‍ സ്‌ക്വയര്‍ ജെമിനി വെഞ്ചൂഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, കോഴിക്കോട് കല്ലാലി കാംഫിന്‍ ലീസിങ് ആന്‍ഡ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, കോട്ടയം മാര്‍ക്കറ്റ് ജംഗ്ഷന്‍ കൊശമറ്റംമാത്യു.കെ.ചെറിയാന്‍ ഫിനാന്‍സിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, കാസര്‍കോഡ് കാസര്‍കോഡ് സെല്‍ഫ് എംപ്ലോയീസ് ഫിനാന്‍സിങ് കമ്പനി ലിമിറ്റഡ്, കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍ഡ് കെസ്ട്രല്‍ ഇന്‍വസ്റ്റ്മെന്റ്സ് ലിമിറ്റഡ്, കൊച്ചി ചിറ്റൂര്‍ റോഡ് കുട്ടനാട് ക്രെഡിറ്റ് ആന്‍ഡ് ഇന്‍വസ്ററ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, ചങ്ങനാശേരി കുട്ടനാട് ഫിനാന്‍സ് കമ്പനി, കൊച്ചി വൈറ്റില കുററൂക്കാരന്‍ ലീസിങ് ആന്‍ഡ് ഇന്‍വസ്റ്റ്മെന്റ്സ്, ചെങ്ങന്നൂര്‍ കുഴിയത്ത് ഹയര്‍ പര്‍ച്ചേസ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, കോഴിക്കോട് വെസ്റ്റ് ഹില്‍ മഹാലാസ ഫിന്‍ലീസ് പ്രൈവറ്റ് ലിമിറ്റഡ്, ചെങ്ങന്നൂര്‍ മുളക്കുഴ മലങ്കര ഇന്‍വസ്ററ്മെന്റ് കമ്പനി, നാട്ടിക തൃപ്രയാര്‍ മൈനാകം ജനറല്‍ ഫിനാന്‍സ് ലിമിറ്റഡ്, മമ്മിയൂര്‍ മൈത്രി ഫിനാന്‍സേഴ്സ്, പയ്യന്നൂര്‍ അഞ്ജലി ഇന്‍വസ്റ്റ്മെന്റ്സ്, മാമംഗലം പോപ്പുലര്‍ ഓട്ടോ സ്പെയേഴ്സ്, കോഴിക്കോട് ഷാദാന്‍ ലീസിങ് ആന്‍ഡ് ഫിനാന്‍സ്, സൗത്ത് വയനാട് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം പടിഞ്ഞാറേക്കോട്ട ശ്രീശങ്കര ഫണ്ട്സ്, ചെങ്ങന്നൂര്‍ മുളക്കുഴ വേണാട് ഇന്‍വസ്റ്റ്മെന്റ് ആന്‍ഡ് സര്‍വീസസ് കമ്ബനി, കൊച്ചി മാമംഗലം ആര്‍ട്ടര്‍നേറ്റീവ് ഇന്‍വസ്റ്റ്മെന്റ്സ് ആന്‍ഡ് ക്രഡിറ്റ്സ് ലിമിറ്റഡ്, കൊച്ചി ഏലംകുളം വിജയ ഫിനാന്‍സ് ലിമിറ്റഡ്, കോട്ടയം എംപീയല്‍ ഇന്‍വസ്റ്റ്മെന്റ്്സ് പ്രൈവറ്റ ്ലിമിറ്റഡ്, കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍ഡ് പഫിന്‍ ഇന്‍വസ്റ്റ്മെന്റ്സ ്ലിമിറ്റഡ്, പത്തനംതിട്ട കുലശേഖരപതി ശ്രീനാരായണ ട്രേഡേഴ്സ് ആന്‍ഡ് ഫിനാന്‍സിയേള്സ് ലിമിറ്റഡ്, തൃശൂര്‍ എ.പി.കാക്കു ഇന്‍വസ്റ്റ്മെന്റ്സ് ആന്‍ഡ് ലീസിങ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് റിസര്‍വ് ബാങ്ക് പട്ടികയില്‍ നിന്ന് പുറത്തായ 58 ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍. .

shortlink

Related Articles

Post Your Comments

Related Articles


Back to top button