![](/wp-content/uploads/2018/06/mullappally-2.png)
തിരുവനന്തപുരം: കേന്ദ്രത്തില്‍ ഒരു ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി പുറത്തുപോകും, കഴിഞ്ഞ നാല് വര്‍ഷത്തെ ഭരണത്തില്‍ ഒരു മികവും കേന്ദ്രസര്‍ക്കാരിന് അവകാശപ്പെടാനില്ല. അതേ സാഹചര്യം തന്നെയാണ് പിണറായി സര്‍ക്കാരിന്റേതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. മോദിയും പിണറായിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെപിസിസി അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞടുപ്പില്‍ 1979ലെ വിജയം ആവര്‍ത്തിക്കുകയാണ് തങ്ങളുടെ മുന്നിലുള്ള ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആ വലിയ ദൗത്യം ഏറ്റെടുത്താണ് കേരളത്തില്‍ വന്ന് ഈ ചുമതല ഏറ്റെടുത്തതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Post Your Comments