Latest NewsIndia

സന്ന്യാസിമാര്‍ക്കായി ഒന്നും ചെയ്യാനാകുന്നില്ല: സഹമന്ത്രിസ്ഥാനം രാജി വയ്ക്കുന്നെന്ന് കമ്പ്യൂട്ടര്‍ ബാബ

ന്യൂഡല്‍ഹി•ബിജെപി മന്ത്രിസഭയിലെ സഹമന്ത്രി സ്ഥാനം രാജി വയ്ക്കുകയാണെന്ന് കമ്പ്യൂട്ടര്‍ ബാബ. സര്‍ക്കാര്‍ മത വിരോധിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം സഹമന്ത്രിസ്ഥാനം വേണ്ടെന്ന് വയ്ക്കുന്നത്.

നര്‍മദയിലെ ഖനനനത്തിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ബാബ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ശ്രദ്ധയില്‍ താന്‍ വിഷയം കൊണ്ടുവന്നതാണെന്നും എന്നിട്ടും ഇക്കാര്യത്തില്‍ നടപടികളൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് അതൃപ്തിയുണ്ട്. സന്യാസിമാര്‍ക്കും സാധുക്കള്‍ക്കും തന്റെ പദവി ഉപയോഗിച്ച് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും ബാബ പറഞ്ഞു. നിലവിലുള്ള ഗോസംരക്ഷണ ബോര്‍ഡ് തന്നെ പശുക്കളുടെ രക്ഷക്കായി ഒന്നും ചെയ്യുന്നില്ലെന്നും വീണ്ടും ഗോസംരക്ഷണത്തിനായി പ്രത്യേകിച്ച് മന്ത്രാലയത്തിന്റെ ആവശ്യമില്ലെന്നും ബാബ ചൂണ്ടിക്കാണിക്കുന്നു.

തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മതനേതാക്കളെ മന്ത്രിമാരാക്കി മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സഹമന്ത്രി പദമാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഇവര്‍ക്ക് നല്‍കിയത്. അതേസമയം സഹമന്ത്രിയായതോടെ നര്‍മ്മദ നദീ സംരക്ഷണ യാത്രയില്‍ നിന്ന് പിന്മാറുന്നതായി കമ്പ്യൂട്ടര്‍ ബാബ പ്രസ്താവന നടത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലായി.തങ്ങളുടെ പ്രവൃത്തിക്കുള്ള അംഗീകാരമാണിതെന്നും തങ്ങളുടെ ആവശ്യം മുഖ്യമന്ത്രി അഗീകരിച്ചെന്നും ഇനി ഒരു ബോധവല്‍ക്കരണ യാത്രയുടെ ആവശ്യമില്ലെന്നുമായിരുന്നു അന്ന് ബാബ പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button