ചെന്നൈ: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നത് പോക്സോ ആക്ടിന് കീഴിലെ കുറ്റകൃത്യമായി കണക്കാക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. രണ്ട് അശ്ലീല വീഡിയോകൾ മൊബൈലിൽ കണ്ടതിന് യുവാവിനെ അറസ്റ്റ് ചെയ്ത കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പ്രഖ്യാപനം. പോക്സോ വകുപ്പിലെ സെക്ഷൻ 14(1) പ്രകാരം, പ്രായപൂർത്തിയാകാത്ത കുട്ടിയെയോ അല്ലെങ്കിൽ കുട്ടികളെയോ അശ്ലീല ചിത്രങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുകയാണെങ്കിൽ, അവ കുറ്റകൃത്യമാണ്. നിലവിൽ, കേസിൽ കുറ്റാരോപിതനായ വ്യക്തി ഇത്തരത്തിൽ എന്തെങ്കിലും ചെയ്താൽ മാത്രമാണ് സെക്ഷൻ 14(1) കീഴിൽ കുറ്റകരമാകുകയുള്ളൂ.
കുട്ടികളെ കൊണ്ടുള്ള അശ്ലീല ദൃശ്യം കണ്ടുവെന്ന ആരോപണം സെക്ഷൻ 14(1) വകുപ്പിന് കീഴിൽ കുറ്റകൃത്യമല്ല. അത് ഇത്തരം ദൃശ്യങ്ങൾ കാണുന്നവരുടെ ധാർമിക ശോഷണത്തിനുള്ള തെളിവായാണ് കണക്കാക്കാൻ സാധിക്കുക. അഡീഷണൽ കമ്മീഷണർ ഓഫ് പോലീസിന് ലഭിച്ച ഒരു കത്തിനെ ആസ്പദമാക്കിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത് കാണുന്നുവെന്നായിരുന്നു യുവാവിനെതിരായ ആരോപണം.
Also Read: ഭാരത് സേവക് സമാജ് ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം അഞ്ജു പാര്‍വ്വതി പ്രഭീഷിന്
ഐടി ആക്ടിലെ സെക്ഷൻ 67 ബി അനുസരിച്ചും, പോക്സോ കേസ് അനുസരിച്ചുമാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഐടി ആക്ട് സെക്ഷൻ 64 ബി അനുസരിച്ച്, ഇത്തരം ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ കുട്ടികളെ ദുരുപയോഗം ചെയ്ത് വീഡിയോകൾ ചിത്രീകരിക്കുകയോ ചെയ്താൽ മാത്രമാണ് കുറ്റകരമാകുക. അതിനാൽ, ഐടി വകുപ്പ് അനുസരിച്ചും യുവാവ് കുറ്റക്കാരനല്ലെന്ന് കോടതി വ്യക്തമാക്കി.
Post Your Comments