Latest NewsKerala

ലിനിയുടെ മകനെ വാരിയെടുത്ത് മുത്തം നല്‍കി മമ്മൂട്ടി : ആരുടേയും കണ്ണ് നനയ്ക്കുന്ന വികാരഭരിതമായ ഒരു വീഡിയോ

തിരുവനന്തപുരം : ആരുടേയും കണ്ണ് നനയ്ക്കുന്ന ഒരു രംഗമായിരുന്നു ഇന്ന് നടന്നത്. നിപ്പ എന്ന മാരക വൈറസ് ബാധിച്ച ലിനി എന്ന മാലാഖയുടെ ആ സത്പ്രവര്‍ത്തിയെ പറ്റി ഒരു ഓര്‍മപ്പെടുത്തല്‍.
കൈരളി ടിവി സംഘടിപ്പിച്ച ഡോക്ടേഴ്‌സ് അവാര്‍ഡ് ചടങ്ങില്‍ ലിനിക്കും പുരസ്‌കാരം ഏര്‍പ്പെടുത്തിയിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മക്കള്‍ക്കൊപ്പം മരിച്ച ലിനിയുടെ ഭര്‍ത്താവ് സജീഷ് മക്കള്‍ക്കൊപ്പം എത്തിയിരുന്നു . ഈ ചടങ്ങിനിടയില്‍ ലിനിയുടെ മൂത്ത മകനെ വാരിയെടുത്ത് മുത്തംനല്‍കുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൈാകുന്നത്.

നിപ്പ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം പിടിപെട്ട് ലിനി ഈ ലോകത്ത് നിന്ന് യാത്രയായത് കേരളത്തെ കണ്ണീരിലാഴ്ത്തികൊണ്ടായിരുന്നു. തുടര്‍ന്ന് ലിനിയുടെ ഭര്‍ത്താവ് സജീഷിന് ആരോഗ്യവകുപ്പില്‍ സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു.

https://www.facebook.com/100027276759384/videos/170123447240213/

shortlink

Related Articles

Post Your Comments

Related Articles


Back to top button