Latest NewsKerala

കുറിയർ സർവീസുമായി കെഎസ്ആർടിസി

വയനാട് : ഏറ്റവും വേഗതയേറിയ കുറിയർ സർവീസുമായി കെഎസ്ആർടിസി വരുന്നു. കേരളത്തിൽ എവിടെയും 24 മണിക്കൂറിനകം എത്തിക്കാനാകുന്ന തരത്തിലാവും പ്രവർത്തനം. പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിനാൽ നിർത്തലാക്കിയ കുറിയർ സർവീസ് ഒക്ടോബർ 5 മുതൽ വീണ്ടുമെത്തും.

24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടറുകളിലൂടെ പാഴ്സലുകൾ അയയ്ക്കാം. പാഴ്സലുകൾ ഡിപ്പോകളിലെത്തി സ്വീകരിക്കേണ്ടിയിരുന്ന സ്ഥാനത്ത് കെഎസ്ആർടിസി വഴി നേരിട്ട് വീടുകളിലേക്കെത്തിക്കുകയും ചെയ്യും. കേരളത്തിനകത്തും പുറത്തുമുള്ള 97 ഡിപ്പോകളിലും സേവനം ലഭ്യമാക്കും.

ഇതിനായി തിരുവനന്തപുരം ആസ്ഥാനമായ ടെറാപ്ലെയ്ൻ എക്സ്പ്രസ് കുറിയർ എന്ന സ്ഥാപനവുമായി കെഎസ്ആർടിസി കരാറായിട്ടുണ്ട്. കെഎസ്ആർടിസിയുടെ 5600 ബസുകളിൽ പാഴ്സലുകൾ കയറ്റി അയയ്ക്കാം.ഓരോ ബസിലും 8 അടി സ്ഥലം വീതം കുറിയർ സർവീസിനായി നീക്കിവച്ചിട്ടുണ്ട്. 3 വർഷത്തേക്കാണു കരാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button