Latest NewsKerala

ചർച്ചകൾ ഫലംകണ്ടു; കെഎസ്‌ആര്‍ടിസി അനിശ്ചിതകാല സമരം പിന്‍വലിച്ചു

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുന്നത്

തിരുവനന്തപുരം: ചർച്ചകൾക്കൊടുവിൽ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിൽ ഡ്യൂട്ടി പരിഷ്‌കരണത്തിലെ അപകാത പരിഹരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിഹാരം കണ്ടെത്താമെന്ന് മന്ത്രി ഉറപ്പുനൽകി. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ ധാരണയായി. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി ഗതാഗത സെക്രട്ടറി കെആര്‍ ജ്യോതിലാലിനെ ചുമതലപ്പെടുത്തി.

മന്ത്രി ടിപി രാമകൃഷ്ണന്‍, കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കൂടുതല്‍ ആവശ്യങ്ങളെക്കുറിച്ച് ഗതാഗത മന്ത്രിയുടേയും തൊഴില്‍ മന്ത്രിയുടേയും സാന്നിധ്യത്തില്‍ 17 ന് ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button