ടീമില്‍ കൂടുതല്‍ വിദേശ താരങ്ങള്‍ക്ക് അവസരം നല്‍കി മത്സരത്തില്‍ വിജയം ഉറപ്പിക്കുക എന്ന സ്ഥിരം രീതിക്ക് മാറ്റം വരുത്തി കേരളബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ഡേവിഡ് ജെയിംസ്. അഞ്ച് വിദേശ താരങ്ങളെ ഐ എസ് എല്ലില്‍ ഒരേ സമയം കളത്തിലിറക്കാനാവും. എന്നാല്‍ ആദ്യ മത്സരത്തില്‍ നാല് വിദേശ താരങ്ങളെ മാത്രമാണ് ഡേവിഡ് ജെയിംസ് ഉള്‍പ്പെടുത്തിയത്.
‘ടീമില്‍ കഴിയാവുന്നത്ര വിദേശ താരങ്ങളെ ഉള്‍പ്പെടുത്തുക എന്ന രീതിയാണ് ഇന്ത്യന്‍ ഫുട്ബോള്‍ ഇതേവരെ സ്വീകരിച്ച് വന്നിട്ടുള്ളത്. ഈ രീതിക്ക് മാറ്റം വരുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ എന്ന് ഡേവിഡ് ജെയിംസ് വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ താരങ്ങളെന്നോ വിദേശ താരങ്ങളെന്നോ വ്യത്യാസമില്ലാതെ ഓരോ മത്സരത്തിനും അനിയോജ്യമായ താരങ്ങളെ കളത്തിലിറക്കുക എന്നതാവും താന്‍ പിന്തുടരുക എന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments