നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ശബരിമല ചവിട്ടാന്‍ സ്ത്രീകള്‍ക്ക്
അനുവാദം ലഭിച്ചത്. വിഷയത്തില്‍ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി വന്നപ്പോളുണ്ടായ ചര്‍ച്ചകള്‍ ഇതു വരെ അവസാനിച്ചിട്ടില്ല. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അമ്പലത്തില്‍ പ്രവേശിക്കുന്നതിനുള്ള വിലക്കും കൂടിയാണ് കോടതി സുപ്രധാന വിധിയിലൂടെ തിരുത്തിയെഴുതിയത്. ശബരിമല പ്രവേശനത്തില്‍ സ്ത്രീകള്‍ നേരിട്ട് അതേ വിലക്ക് പുരുഷന്മാര്ക്കും ചില ക്ഷേത്രങ്ങളില്‍ ബാധകമാണ്. ഇത് ഇന്ത്യയില്‍ തന്നെയാണെങ്കിലുംഇത്തരം പ്രവേശന നിഷേധങ്ങള്‍ കാര്യമായി ശ്രദ്ധിക്കപ്പെടുന്നില്ല എന്നു മാത്രം.
ലോര്‍ഡ് ബ്രഹ്മ ക്ഷേത്രം, പുഷ്കര്‍
രാജസ്ഥാനിലെ പുഷ്കറിലാണ് ലോര്‍ഡ് ബ്രഹ്മ ക്ഷേത്രം സ്ഥിതി ചെയ്യുന്ന്ത്. ഈ ബ്രാഹ്മണ ക്ഷേത്രത്തിന്റെ ശ്രീകോവിലില്് പൂജ ചെയ്യാനായി വിവാഹിതരായ പുരുഷന്മാര് പ്രവേശിക്കാന്‍ പാടില്ല. യോഗികള്‍ക്ക് മാത്രമാണ് പൂജ ചെയ്യാന്‍ അനുവാദമുള്ളൂ. വിശ്വാസികള്‍ ക്ഷേത്രത്തിലേയ്ക്കു നല്കുന്ന കാണിക്കകളെല്ലാം ശ്രീകോവിലിന് പുറത്തുള്ള ഹോളില്‍ നിന്നാണ് സ്വീകരിക്കുന്നത്.
ദേവി കന്യാകുമാരി അമ്മന്‍ ക്ഷേത്രം, കന്യാകുമാരി
തമിഴ്നാട്ടിലെ കന്യാകുമാരിയിലാണ് കുമാരി അമ്മന്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മാ ഭഗവതി ദുര്‍ഗയാണ് ഇവിടത്തെ പ്രതിഷ്ഠ. സന്യാസികള്‍ക്ക് ക്ഷേത്രത്തിന്റെ ഗേറ്റ് വരെ മാത്രം പ്രവേശിക്കാം. വിവാഹിതരായ പുരുഷന്മാരെ ക്ഷേത്രത്തില്‍ കടക്കുന്നതിന് വിലക്കുണ്ട്. ശിവനെ വരനായി കിട്ടാന്‍ പാര്‍വതി ദേവി തപസുചെയ്ത സ്ഥലമാണ് ഇതെന്നാണ് പറയുന്നത്. ഇതേ സ്ഥലത്താണ് അമ്പലം ഉയര്‍ന്നു വന്നിരിക്കുന്നത്. സ്ത്രീകള്‍ മാത്രമാണ് ദുര്‍ഗയെ ആരാധിക്കുന്നത്.
മാത ക്ഷേത്രം, മുസാഫിര്‍പൂര്‍
ബിഹാറിലുള്ള മുസാഫിര്‍പൂര്‍ മാത ക്ഷേത്രത്തില്‍ ഒരു പ്രത്യേക സമയത്ത് പുരുഷന്മാര്ക്ക് വിലക്ക് ഏര്‍പ്പെടുത്തും. ആ സമയത്ത് സത്രീകള്ക്കുമാത്രമാണ് ക്ഷേത്രത്തിലേയ്ക്ക് പ്രവേശനമുള്ളത്. ഈ ്അവസരങ്ങളില് പുരുഷ ശാന്തിമാര്‍ പോലും അമ്പലത്തില്‍ പ്രവേശിക്കാറില്ല. പൂര്‍ണമായും സ്ത്രീകളുടെ അധീനതയിലാകും.
കമാഖ്യ ക്ഷേത്രം, വിശാഖ പട്ടണം
സ്ത്രീകളിലെ ദൈവീകതയെ ആരാധിക്കുന്ന് കമാഖ്യ ക്ഷേത്രത്തില്‍ ചില പ്രത്യേക ദിവസങ്ങളില്‍ പുരുഷന്മാര്ക്ക് പ്രവേശനമില്ല. കമാഖ്യ പാതമില് മാസങ്ങളിലെ ചില ദിവസങ്ങളിലാണ് പുരുഷന്മാര്ക്ക് ഇവിടെ പ്രവേശനം നിഷേധിക്കുന്നത്. ഇവിടെയും ആര്‍ത്തവം കാരണമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍ത്തവ സമയത്ത് സ്ത്രീകളുടെ സ്വകാര്യത എന്നതാണ് പുരുഷന്മാര്ക്ക് വിലക്കേര്‍പ്പെടുത്താന്‍ കാരണം. ഗുവാഹട്ടിയിലും പ്രശസ്തമായ കമാഖ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്.
Post Your Comments