
തൃശൂര്‍: വീട്ടമ്മ കോണിപ്പടിയിൽ നിന്നും വീണ് മരിച്ചു. തുണി ഉണക്കാനിടാനായി ടെറസിലേക്ക് കയറുന്നതിനിടെയായിരുന്നു പൗണ്ട് മേലേപുരയിടത്തില്‍ വീട്ടില്‍ സെയ്ദ് മുഹമ്മദിന്റെ ഭാര്യ സാബിറ (42)യാണ് മരിച്ചത്. കുടുംബശ്രീ യോഗത്തിനു പോകാനായി വിളിക്കാനെത്തിയ അയല്‍വാസിയായ സ്ത്രീയാണ് സാബിറയെ നിലത്തുവീണുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ
രക്ഷിക്കാനായില്ല. മക്കള്‍: തന്‍വീര്‍, തജ്മല്‍, തസ്ലീമ. മരുമകന്‍: നജീബ്.
Post Your Comments