
ബെര്‍ലിന്‍: ഹൈടെന്‍ഷന്‍ ടവറില്‍ കുടുങ്ങിയ ബലൂണിലെ യാത്രക്കാരെ അതിസാഹസികമായ രക്ഷപ്പെടുത്തി. ഗ്രൗണ്ടിനു 65 മീറ്റര്‍ (213അടി) മുകളിലായി ഹൈടെന്‍ഷന്‍ ടവറില്‍പെട്ടുപോയ 6 പേരെയാണ് അഗ്നിശമനാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയത്.
ഇന്നലെ വൈകീട്ട് 5.30 നാണ് ബലൂണ്‍ കുടുങ്ങിയതെന്ന് അധികൃതര്‍ പറഞ്ഞു. ആറ് മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനു ശേഷം യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈടെന്‍ഷന്‍ ടവറില്‍ ബലൂണ്‍ കുടുങ്ങിയതിന്‍റെ കാരണം വ്യക്തമല്ല.
നഗരത്തിലെ എസ്സെനെര്‍ സ്ട്രീറ്റിലുള്ള ഹൈടെന്‍ഷന്‍ ടവറിനു മുകളില്‍ ബലൂണ്‍ കുടുങ്ങുകയായിരുന്നു. അപകടത്തില്‍പ്പെട്ടവര്‍ക്ക് മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് മെഗാഫോണ്‍ വഴിയാണ് അധികാരികളെ അറിയിച്ചത്
Post Your Comments