Latest NewsInternational

ഐഎംഎഫ് തലപ്പത്തേക്ക് ഗീതാ ഗോപിനാഥ്

ആ​ര്‍​ബി​ഐ ഗ​വ​ര്‍​ണ​റാ​യി​രു​ന്ന ര​ഘു​റാം രാ​ജ​ന് ശേ​ഷം ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രി​

വാഷിംഗ്ടണ്‍: ഐ എം എഫ് (ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് – International Monetary Fund)അഥവാ രാജ്യാന്തര നാണയ നിധിയുടെ മുഖ്യ ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചു. ഡിസംബറില്‍ വിരമിക്കുന്ന ചീഫ് ഇക്കണോമിസ്‌റ്റ് മൗറി ഒബ്സ്റ്റഫെല്‍ഡിനു പകരക്കാരിയായാണ് ഗീതയെ നിയമിച്ചിരിക്കുന്നത്. ആ​ര്‍​ബി​ഐ ഗ​വ​ര്‍​ണ​റാ​യി​രു​ന്ന ര​ഘു​റാം രാ​ജ​ന് ശേ​ഷം ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രി​യാ​ണ് ഗീ​ത ഗോ​പി​നാ​ഥ്. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്പത്തിക ഉപദേഷ്ടാവാണ്.

ഗീതയുടെ പുതുനിയോഗത്തില്‍ അഭിനന്ദവുമായി ഐ.എം.എഫ് മേധാവി ക്രിസ്‌റ്റിന്‍ ലഗാര്‍ദെ രംഗത്തെത്തി. ലോകത്തിലെ മികച്ച സാമ്ബത്തിക വിദഗ്‌ദ്ധരില്‍ ഒരാളായ ഗീതയ്‌ക്ക് മികച്ച വിദ്യാഭ്യാസ യോഗ്യതകളുണ്ടെന്നും ബൗദ്ധികമികവും നേതൃത്വഗുണവും വിപുലമായ രാജ്യാന്തര പരിചയവുമുണ്ടെന്നും അവര്‍ പറഞ്ഞു

കണ്ണൂര്‍ സ്വദേശിയും കാര്‍ഷിക സംരംഭകനുമായ ടി.വി.ഗോപിനാഥിന്‍റെയും അധ്യാപിക വിജയലക്ഷ്മിയുടെയും മകളാണ് ഗീത. പഠിച്ചുവളര്‍ന്നത് മൈസൂരുവിലാണ്. ഡല്‍ഹി ലേ‍‍ഡി ശ്രീറാം കോളജില്‍ നിന്ന് ഇക്കണോമിക്സില്‍ ഓണേഴ്സും ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്നും വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍ നിന്നും എംഎയും പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റും ഗീത നേടി. പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയില്‍ ഗവേഷണത്തിനു വുഡ്രോ വില്‍സന്‍ ഫെലോഷിപ് ലഭിച്ചു. യുവ ലോകനേതാക്കളില്‍ ഒരാളായി വേള്‍ഡ് ഇക്കണോമിക് ഫോറം തെരഞ്ഞെടുത്തിരുന്നു.മുന്‍ ഐഎഎസ് ഓഫിസറും മാസച്യുസിറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) പോവര്‍ട്ടി ആക്‌ഷന്‍ ലാബ് ഡയറക്ടറുമായ ഇക്ബാല്‍ ധലിവാള്‍ ആണു ഭര്‍ത്താവ്. മകന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി രോഹില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button