തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയുടചെ ആദ്യദിനം അവസാനിച്ചപ്പോള്‍ എംഎല്‍ പികെ ശശിക്കെതിരെയുണ്ടായ ലൈംഗിംകാരോപണം ചര്‍ച്ചയ്‌ക്കെടുത്തില്ല. വിഷയം തിങ്കാളാഴ്ചത്തെ യോഗത്തില്‍ ഉള്‍പ്പെത്തിയിട്ടുണ്ടെങ്കിലും എംഎല്‍ക്കെതിരായ പാര്‍ട്ടിയുടെ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് തിങ്കളാഴ്ച ലഭിക്കുമോയെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ ഉറപ്പു പറയുന്നില്ല. ഈ റിപ്പോര്‍ട്ട ലഭിച്ചാല്‍ മാത്രമേ ശശി വിഷയത്തില്‍ കമ്മിറ്റിയില്‍ ചര്‍ച്ചയുണ്ടാകൂ.
കമ്മിറ്റിയുടെ ആദ്യ ദിനമായ ഞായറാഴച പ്രളയാനന്തര പുനരധിവാസ, പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച നടത്തിയത്.
പ്രളയ പുനരധിവാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളി നിറഞ്ഞതാണെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്.
1600 കോടിയോളം രൂപയാണ് ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിയിട്ടുള്ളത്. ഈ തുക കൊണ്ട് ഉദ്ദേശിക്കുന്ന തരത്തിലുള്ള പുനര്‍നിര്‍മാണപ്രവൃത്തികള്‍ അസാധ്യമാണ്. കൂടുതല്‍ തുക ഇനിയും കണ്ടെത്തണം. ദുരന്തബാധിതമേഖലകളില്‍ വീടുകള്‍ പൂര്‍ണമായി പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് പുനര്‍നിര്‍മിക്കാന്‍ തന്നെ വലിയ ചെലവുണ്ടാകും. ഇതിനായി മന്ത്രിമാരെ വിദേശത്തയച്ച് പണം സ്വരൂപിക്കുന്നത് ബന്ധപ്പെട്ടും യോഗം ചര്‍ച്ച ചെയ്തു.
Post Your Comments