ഇടുക്കി: കളർ ചേർത്ത 150 ലിറ്റര്‍ വ്യാജമദ്യം എക്സൈസ് പിടികൂടി. പിടിച്ചെടുത്ത വ്യാജ മദ്യം തോട്ടം മേഖലകളിൽ വിറ്റഴിക്കാൻ വെച്ചിരുന്നതാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
രഹസ്യമായി കുറ്റിയാര്‍വാലി പൊന്തക്കാട്ടില്‍ വച്ചിരുന്ന 150 ലിറ്റര്‍ കളര്‍ചേര്‍ത്ത മദ്യമാണ് അധിക്യര്‍ പിടിച്ചെടുത്തത്. 25 ലിറ്റര്‍ വീതം ആറു കന്നാസുകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്.
സര്‍ക്കാരിന്റെ ഡ്രൈ ഡേ, ഗാന്ധിജയന്തിയോടനുബന്ധിച്ച് രണ്ടുദിവസം തോട്ടം തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനായാണ് വ്യാജമദ്യം ഒളിപ്പിച്ചിരുന്നതെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ടോമി ജേക്കബ് പറഞ്ഞു. വ്യാജമദ്യത്തെക്കുറിച്ച് സൂചന ലഭിച്ച എക്സൈസ് നടത്തിയ പരിശോധനയിലാണ് കാട്ടിൽനിന്നും മദ്യം പിടിച്ചെടുത്തത്.
Post Your Comments