KeralaLatest News

ബ്രൂവറി അനുമതി; സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച്‌ ഋഷിരാജ് സിംഗ്

സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിട്ടുളളത് അനുമതിപത്രം മാത്രമാണ്

തിരുവനന്തപുരം: പാലക്കാട് പ്രതിവര്‍ഷം 5 കോടി ലിറ്റര്‍ ബിയര്‍ ഉല്‍പ്പാദിപ്പിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി ആദ്യപടി മാത്രമാണെന്നും മറ്റ് വകുപ്പുകളുടെ അനുമതിപത്രം ലഭിച്ചില്ലെങ്കില്‍ ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ അനുമതിപത്രം ഏതു ഘട്ടത്തിലും റദ്ദാക്കപ്പെടുമെന്നും എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. എക്സൈസ് കമ്മീഷണറുടെ നിര്‍ദേശം മറികടന്ന് അനുമതി നല്‍കിയെന്ന പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപം പുറത്തു വന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച്‌ എക്സൈസ് കമ്മീഷണര്‍ വിശദീകരണം നല്‍കിയത്.

സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിട്ടുളളത് അനുമതിപത്രം മാത്രമാണ്. ഇനി പന്ത്രണ്ടോളം വകുപ്പുകളുടെയടക്കം അനുമതി ലഭ്യമായാല്‍ മാത്രമേ ലൈസന്‍സ് അനുവദിക്കുകയുള്ളു. എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് മറി കടന്നാണ് സര്‍ക്കാര്‍ ഉത്തരവായത് എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്.അപേക്ഷകളില്‍ ചട്ടപ്രകാരമാണ് പ്രാഥമികമായി അനുമതി നല്‍കിയിട്ടുളളത്. നാളിതുവരെ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ലാത്തതിനാല്‍ ചര്‍ച്ചകള്‍ അപ്രസക്തമാണെന്ന് ഋഷിരാജ് സിംഗ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button