കണ്ണൂര്‍: കണ്ണൂര്‍ ജയിലില്‍ നടത്തിയ റെയ്ഡില്‍ ആയുധങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ നാലുമുതലായിരുന്നു പരിശോധന. മൂന്ന് കത്തി, മൂന്ന് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡ്, മദ്യക്കുപ്പികള്‍ എന്നിവയാണ് പിടിച്ചെടുത്തത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലാണെന്നും ഒരു ജയിലിലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇവിടെ നടക്കുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് റെയ്ഡ് നടത്തിയത്. അതേസമയം കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുകളും റെയ്ഡില്‍ കണ്ടെത്തിയതായാണ് വിവരം.
തടവുകാര്‍ പിരിവിട്ട് ഇവിടെ ടെലിവിഷന്‍ വാങ്ങിയത് വിവാദമായിരുന്നു. റെയ്ഡില്‍ ആയുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെടുത്തിനാല്‍ ജയില്‍ സൂപ്രണ്ടിനെതിരെ നടപടി എടുക്കും. കൂടാതെ ജയിലില്‍ നിന്നും കണ്ടെത്തിയ സിം കാര്‍ഡ് ഉപയോഗിച്ച് തടവുകാര്‍ ആരെയൊക്കെ വിളിച്ചു വെന്ന് കണ്ടെത്താനുള്ള അന്വേഷണവും തുടങ്ങി.കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ശുദ്ധീകരിക്കാനുള്ള നടപടിയാണ് താന്‍ തുടങ്ങിയിരിക്കുന്നതെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
അതേസമയം വിയ്യൂര്‍ സെന്‍ട്രലില്‍ നടത്തിയ പരിശോധയില്‍ ടി പി വധക്കേസ് പ്രതി ഷാഫിയില്‍നിന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. പുലര്‍ച്ചെ നാടകീയമായി നടത്തിയ റെയ്ഡില്‍ ഷാഫിയില്‍ നിന്ന് പിടിച്ചത് രണ്ട് സ്മാര്‍ട്ട് ഫോണുകളാണ്. തൃശ്ശൂര്‍ പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയാണ് ഷാഫിയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഇതിന് മുമ്പ് രണ്ട് തവണ ജയിലില്‍ ഫോണുപയോഗിച്ചതിന് ഷാഫിയെ പിടികൂടിയിട്ടുണ്ട്.
Post Your Comments