അബുദാബി: പത്തു മിനിറ്റിനകം സ്തനാര്‍ബുദ പരിശോധന പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന നൂതന സംവിധാനവുമായി അബുദാബി യൂനിവേഴ്‌സല്‍ ആശുപത്രി. ഇതിനോടനുബന്ധിച്ച് ഇന്നു മുതല്‍ ഈ മാസം 31 വരെ നീളുന്ന സൗജന്യ ബോധവല്‍കരണ ക്യാംപെയ്നിനും തുടക്കം കുറിച്ചു. അബുദാബിയില്‍ റിപ്പോര്‍ട്ട് ചെയ്ത 31.7 ശതമാനം അര്‍ബുദ രോഗങ്ങളില്‍ 22 ശതമാനവും സ്തനാര്‍ബുദമാണെന്ന് ആരോഗ്യവിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു ബോധവത്കരണ പദ്ധതിയുമായി മുന്നിട്ടിറങ്ങാന്‍ കാരണമെന്ന് യൂനിവേഴ്‌സല്‍ ആശുപത്രി സ്ഥാപകനും എംഡിയുമായ ഡോ. ഷബീര്‍ നെല്ലിക്കോട് പറഞ്ഞു.
എട്ടില്‍ ഒരു സ്ത്രീ വീതം സ്തനാര്‍ബുദം മൂലം അസ്വസ്ഥതകള്‍ അനുഭവിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ എന്നും വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ ഒരുമണി വരെയും വൈകിട്ട് അഞ്ചു മുതല്‍ ഒന്‍പതുവരെയുമാണു പരിശോധനയും ബോധവത്കരണവും നടക്കുക എന്നും ഡോക്ടര്‍മാരായ നിഹാല്‍ ഹാരിസ്, അബ്ദുല്‍ ഹഖ്, ഒസാമ, പൂജ, രജനീകാന്ത് എന്നിവര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഷബീര്‍ അറിയിച്ചു.
Post Your Comments