Latest NewsIndia

പ്രധാനമന്ത്രിയെ കാഴ്ചക്കാരനാക്കി പട്ടാളവും ഭീകരരുമാണ് അവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതും നടപ്പിലാക്കുന്നത്; പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കാഴ്ചക്കാരനാക്കി പട്ടാളവും ഭീകരരുമാണ് അവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതെന്ന് തുറന്നടിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഇന്ത്യയെ വെറുതെ പ്രകോപിതരാക്കുക എന്നത് അവരുടെ അജണ്ടയാണെന്നും പ്രത്യാക്രമണങ്ങള്‍ ഏറ്റുവാങ്ങുന്നത് അവര്‍ക്ക് ആനന്ദം പകരുന്നുണ്ടായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. എത്രകിട്ടിയാലും പഠിക്കില്ലെന്ന പോലെയാണ് പാക്കിസ്ഥാന്റെ വാശിയാണെന്നും ഇനി പാക്കിസ്ഥാനെക്കുറിച്ച് സംസാരിച്ച് നമ്മുടെ സമയംകൂടി കളയരുതെന്നും അദ്ദേഹം പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button