![](/wp-content/uploads/2018/09/bala.jpg)
തിരുവനന്തപുരം•വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലാഭാസ്‌കര്‍ അപകടനില തരണം ചെയ്തു. വെന്‍റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്ന ബാലാഭാസ്‌കറിന് ഓര്‍മ്മ സാധാരണ നിലയിലായി. വെന്റിലേറ്ററിന്റെ സഹായം കുറച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെയും ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. തൃശൂരില്‍ നിന്നും ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്ബോള്‍ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബാലഭാസ്കറിന് പുറമേ ബാലാഭാസ്‌കറിന്റെ ഒന്നര വയസുകാരി മകള്‍ തേജസ്വിനി ബാല മരിയ്ക്കുകയും ഭാര്യ ലക്ഷ്‌മിക്കും ഡ്രൈവര്‍ അര്‍ജുനും ഗുരുതര പരിക്കേറ്റിരുന്നു. .
Post Your Comments