KeralaLatest News

ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ നയത്തിനെതിരെ ബിജെപി സമരത്തിലേക്ക്

കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ നയത്തിനെതിരെ ബിജെപി സമരത്തിലേക്ക്. വിശ്വാസം സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ നയത്തിനെതിരെ സമരം നടത്തുമെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. സുപ്രീംകോടതിയില്‍ പുനഃപരിശോധനാഹര്‍ജി നല്‍കാനും നീക്കമുണ്ട്.

ഏറ്റുമുട്ടലിന്റെ പാത ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. കേസില്‍ ദുരൂഹതതുണ്ടെന്നും നിയമയുദ്ധത്തിന്റെ തുടക്കം മുതല്‍ അന്വേഷിക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. വിശ്വാസികള്‍ക്കൊപ്പം സമരത്തിനുണ്ടാകുമെന്നും കോടതി വിധിയുടെ പേരില്‍ വിശ്വാസികളെ സിപിഎം അടിച്ചമര്‍ത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button