Latest NewsInternational

ആഞ്ഞടിച്ച് ട്രാ​മി കൊ​ടു​ങ്കാറ്റ്; 50 പേ​ര്‍​ക്ക് പ​രി​ക്ക്; കനത്ത നാശനഷ്ടം

ക​ഴി​ഞ്ഞ 25 വ​ര്‍​ഷ​ത്തി​നി​ടെ ജ​പ്പാ​നി​ലു​ണ്ടാ​യ ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റാ​യി​രു​ന്നു

ടോ​ക്കി​യോ: ജപ്പാനിൽ ആഞ്ഞടിച്ച ട്രാ​മി കൊ​ടു​ങ്കാ​റ്റി​ല്‍ 50 പേ​ര്‍​ക്ക് പ​രി​ക്കെറ്റു. മ​ണി​ക്കൂ​റി​ല്‍ 216 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലാ​ണു കൊടുങ്കാറ്റ് വീ​ശി​യ​ത്. മേ​ഖ​ല​യി​ല്‍ ക​ന​ത്ത മ​ഴ അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ്. കാ​റ്റ​ഗ​റി ര​ണ്ടി​ല്‍​പ്പെ​ട്ട ചു​ഴ​ലി​ക്കാ​റ്റാണെന്നാണ് കണ്ടെത്തൽ. പ്രതികൂല കാലാവസ്ഥയെ തുടർന്ന് 930 വി​മാ​ന സ​ര്‍​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​.

ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്കിയിട്ടുണ്ട്. ഒ​ക്കി​നാ​വ​യി​ലും പ​രി​സ​ര​ത്തു​ള്ള ചെ​റു​ദ്വീ​പു​ക​ളി​ലു​മാ​യി ര​ണ്ടു ല​ക്ഷം പേ​ര്‍​ക്കു വൈ​ദ്യു​തി ഇ​ല്ലാ​താ​യി. ഈ ​മാ​സ​മാ​ദ്യം ഒ​സാ​ക്ക മേ​ഖ​ല​യി​ല്‍​വീ​ശി​യ ജെ​ബി കൊ​ടു​ങ്കാ​റ്റ് ക​ന​ത്ത നാ​ശം വി​ത​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ 25 വ​ര്‍​ഷ​ത്തി​നി​ടെ ജ​പ്പാ​നി​ലു​ണ്ടാ​യ ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റാ​യി​രു​ന്നു ജെ​ബിയെന്നാണ് കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button