Latest NewsNattuvartha

ശബരിമല യാത്രയിൽ സ്ത്രീകൾ ഇരുമുടിക്കെട്ടിൽ വൃക്ഷത്തൈ കരുതണമെന്ന് ശാരദക്കുട്ടി, ഒാരോ യാത്രയും നട്ടുപിടിപ്പിച്ച മരത്തെ കാണാൻ കൂടിയാകണമെന്നും ആഹ്വാനം

ഓരോ വർഷവും ഓരോ തൈ നടുക എന്നത് ഒരു പുതിയ ആചാരവും നാളത്തെ ശാസ്ത്രവുമാകട്ടെയെന്നും ശാരദക്കുട്ടി വ്യക്തമാക്കി

സുപ്രീംകോടതി വിധിയിലൂടെ ചരിത്രപരമായ  വിധിയാണ് കൈവന്നിരിക്കുന്നതെന്നും ഇതിനെ ക്രിയാത്മകമായി ഉപയോ​ഗിക്കണമെന്നും എഴുത്തുകാരി ശാരദക്കുട്ടി.

ഇനി മുതൽ സ്ത്രീകളുടെ യാത്ര ഇരുമുടിക്കെട്ടിൽ വൃക്ഷ തൈ കൂടി ചേർത്താവണമെന്ന് ശാരദക്കുട്ടി പറയുന്നു. അങ്ങനെ പുണ്യ ഭൂമിയിലെ മരങ്ങളെ കാണാൻ കൂടിയാവണം ഒാരോ യാത്രയും എന്ന് അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ശാരദക്കുട്ടി‍യുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,

പെണ്ണുങ്ങൾ ശബരിമലക്കു പോകുന്നുവെങ്കിൽ അവിടം കാടുപിടിപ്പിക്കുവാനാകട്ടെ ആ യാത്ര. ഇരുമുടിക്കെട്ടിൽ മരത്തൈകളുമായി തുടങ്ങണം ആ യാത്ര. ഓരോ വർഷവും അവയെ ദർശിക്കാൻ കൂടിയാകണം മല കയറുന്നത്. പെണ്ണു പൂക്കുന്ന കാടായി മാറട്ടെ ശബരിമലയും പൂങ്കാവനവും പമ്പാതീരവും. ആരണ്യകിലെ യുഗളപ്രസാദനെപ്പോലെ, വനലക്ഷ്മിക്ക് ആഭരണങ്ങൾ ചാർത്താനാകട്ടെ ഓരോ മല കയറ്റവും. അങ്ങനെ കാടകങ്ങൾ സമൃദ്ധവും സമ്പന്നവുമാകട്ടെ. പെണ്ണുങ്ങൾ മലകയറിയാൽ ഉരുൾപൊട്ടലും ഭൂമികുലുക്കവും പ്രളയവും വനനാശവും അല്ല ഉണ്ടാവുക എന്നത് തെളിയിക്കാൻ കഴിയും ഇതിലൂടെ.

അവിടെ കയറാനുള്ള വലിയ അവകാശമാണ് കിട്ടിയത്. കിട്ടിയ അവകാശങ്ങൾ എങ്ങനെ ക്രിയാത്മകമായി, ഭൂസൗഹാർദ്ദപരമായി ഉപയോഗിക്കുമെന്നതിന് ഓരോരുത്തർക്കും അവരവരുടേതായ പാഠങ്ങളും മാതൃകകളും ഉണ്ടാകണം .ഓരോ വ്യക്തിയും ഓരോ വർഷവും ഓരോ തൈ നടുക എന്നത് ഒരു പുതിയ ആചാരവും നാളത്തെ ശാസ്ത്രവുമാകട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button