KeralaLatest News

ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ ഭീകരാക്രമണങ്ങള്‍ കുറഞ്ഞു: രാജ്‌നാഥ് സിങ്

രാജ്യസുരക്ഷയുടെ ചുമതല തനിക്കു ലഭിച്ചപ്പോള്‍ ആഭ്യന്തര മന്ത്രാലയം ഏറ്റവും കൂടുതല്‍ പരിഗണിച്ചത് സൈനികരെയായിരുന്നു

ന്യൂഡല്‍ഹി: ബിജെപി അധികാരത്തിലേറിയ ശേഷം രാജ്യത്തു വലിയ ഭീകരാക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്‌. ഇത് പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും സുരക്ഷാസേനയുടെ നീക്കങ്ങളാണു രാജ്യത്തെ ജനങ്ങളെ സംരക്ഷിച്ചു നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്തു രാജ്യത്തു നക്‌സലുകളേക്കാള്‍ കൊല്ലപ്പെട്ടത് സുരക്ഷാ ഉദ്യോഗസ്ഥരാണ്. എന്നാല്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ഇത് നേരെ തിരിച്ചായി.

രാജ്യസുരക്ഷയുടെ ചുമതല തനിക്കു ലഭിച്ചപ്പോള്‍ ആഭ്യന്തര മന്ത്രാലയം ഏറ്റവും കൂടുതല്‍ പരിഗണിച്ചത് സൈനികരെയായിരുന്നു. അതിര്‍ത്തിരക്ഷയ്ക്കായി ഉന്നത സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുക എന്നതായിരുന്നു വകുപ്പിന്റെ ലക്ഷ്യം. ഇതിനോടനുബന്ധിച്ച് അതിര്‍ത്തിയോടു ചേര്‍ന്നു നിരവധി കണ്‍ട്രോള്‍ റൂമുകള്‍ പുതുതായി നിര്‍മിച്ചു. അതുകൊണ്ട് അതിര്‍ത്തിയില്‍ എന്തു നടക്കുന്നുവെന്നു മനസ്സിലാക്കി സൈനികര്‍ക്കു നീങ്ങാന്‍ സാധിക്കൂമെന്നും രാജ്‌നാഥ് സിംഗ്‌ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button