
ശ്രീനഗര്‍: തീവ്രവാദികളുടെ പോലീസ് സ്റ്റേഷന് ആക്രമണത്തില്‍ പോലീസുകാരന് കൊല്ലപ്പെട്ടു. തെക്കന്‍ കാഷ്മീരിലെ ഷോപ്പിയാനില്‍ ഞായറാഴ്ച രാവിലെയുണ്ടായ ആക്രമണത്തിലാണ് പോലീസുകാരന് കൊല്ലപ്പെട്ടത്. പോലീസ് സ്റ്റേഷനു നേര്‍ക്ക് ഗ്രനേഡ് എറിഞ്ഞതിനു ശേഷം വെടിയതുതിര്ക്കുകയായിരുന്നു. ആക്രമണത്തിനു ശേഷം തീവ്രവാദികള്‍ സമീപത്തെ വനത്തിലേക്ക് രക്ഷപെട്ടു. സ്ഥലത്ത് സൈന്യം തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments