തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ പ്രവര്‍ത്തിച്ച പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഒന്‍പത് പേര് അറസ്റ്റില്‍. മലയാളികളും നേപ്പാള്‍ സ്വദേശികളുമടക്കമുള്ള സ്ത്രീകളെ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടന്നിരുന്നത്. തിരുവനന്തപുരം പട്ടത്ത് പ്രവര്‍ത്തിച്ചിരുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ കേന്ദ്രത്തിലാണ് റെയ്ഡ്.
കുടുംബമായി താമസിക്കാന്‍ എന്ന പേരില്‍ നഗങ്ങരളിലെ വലിയ കെട്ടിടങ്ങള്‍ വാടകയ്ക്കെടുത്താണ് സംഘം കേന്ദ്രം നടത്തിയിരുന്നത്. ലൊക്കാന്റൊ എന്ന വെബ്സൈറ്റ് വഴിയാണ് നടത്തിപ്പുകാര്‍ ഇടപാടുകാരെ സമീപിച്ചത്. വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള നമ്പറുകളില്‍ ബന്ധപ്പെട്ട് ഇടനിലക്കാരന് നേരിട്ടാണ് ആവശ്യക്കാരെ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് കാറില്‍ എത്തിച്ചിരുന്നത്.
തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം റാക്കറ്റുകള്‍ സജീവമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments