അജ്മാന്‍ : യുവതിയോട് ലൈംഗികതാത്പ്പര്യത്തോടെ സംസാരിക്കുകയും അവരെ കയറിപ്പിടിക്കുകയും ചെയ്ത മൊബൈല്‍ ടെക്‌നീഷ്യനെ അജ്മാനിലെ കോടതി ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് യുവതി തന്റെ കേടായ മൊബൈല്‍ ഫോണ്‍ ശരിയാക്കാനായി മൊബൈല്‍ ടെക്‌നീഷ്യനെ സമീപിക്കുകയും മൊബൈല്‍ യുവാവിനെ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ യുവാവ് അവരുടെ പാസ്സ്വേര്‍ഡ് കണ്ടെത്തി അവരുടെ ഫോട്ടോകള്‍ അപ്ലോഡ് ചെയ്തു. രണ്ട് ദിവസം കഴിഞ്ഞെത്തിയ യുവതിയെ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തുകയും അവരെ കയറിപിടിക്കുകയുമായിരുന്നു.
തുടര്‍ന്ന് യുവതി അജ്മാന്‍ പൊലീസില്‍ പരാതി നല്‍കുകയും യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. യുവാവിന്റെ കേസ് പരിഗണിച്ച കോടതി യുവാവിന് ആറ് മാസത്തെ ജയില്‍ ശിക്ഷയും പിഴയും വിധിക്കുകയുമായിരുന്നു
Post Your Comments