ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്. ആള്ദേവത്തില്നിന്നും വ്യാവസായിയിലേക്ക്; ബാബ രാംദേവിന്റെ പറയാത്ത കഥകള്‍ എന്ന പുസ്തകത്തെയാണ് കോടതി വിലക്കിയത്. രാംദേവിനെക്കുറിച്ചുള്ള മോശം പരാമര്‍ശം പുസ്തകത്തില്‍നിന്നും നീക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജസ്റ്റീസ് അനു മല്‍ഹോത്രയാണ് വിധി പുറപ്പെടുവിച്ചത്.
ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ബാബ രാം ദേവിനെ അപകീര്ത്തിപ്പെടുത്താനുള്ളതല്ലെന്ന് വിധിയില്‍ ജസ്റ്റീസ് അനു മല്‍ഹോത്ര പറഞ്ഞു. പുസ്തകത്തിന്റെ നിരോധനം എടുത്തുകളഞ്ഞ കീഴ്ക്കോടതി ഉത്തരവ് ചോദ്യം ചെയ്തു രാം ദേവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
Post Your Comments