Latest NewsKeralaIndia

പമ്പ വീണ്ടും കര കവിഞ്ഞു, സന്നിധാനത്ത് കനത്ത മഴ

ത്രിവേണി പാലത്തിനടുത്തായി സൂക്ഷിച്ചിരുന്ന മണല്‍ ചാക്കുകളും കരകയറിയ വെള്ളത്തില്‍ ഒലിച്ച്‌ പോയി.

ശബരിമല : പമ്പയില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സന്നിധാനത്തും, പമ്പയിലും ശക്തമായ മഴ തുടര്‍ച്ചയായി പെയ്തതോടെയാണ് പുഴ കര കവിഞ്ഞ് മണത്തിട്ടയിലേക്ക് കയറിയത്. പമ്പ അന്നദാന മണ്ഡപത്തിലേക്കും,ഹോട്ടല്‍ കോപ്ളക്സിലേക്കും വെള്ളം കയറുകയും, ത്രിവേണി പാലത്തിനടുത്തായി സൂക്ഷിച്ചിരുന്ന മണല്‍ ചാക്കുകളും കരകയറിയ വെള്ളത്തില്‍ ഒലിച്ച്‌ പോയി.

കഴിഞ്ഞ മാസത്തെ പ്രളയത്തില്‍ ഒലിച്ചുപോയ ഹില്‍ടോപ്പിലെ പ്രദേശങ്ങളില്‍ മണല്‍ ചാക്ക് അടുക്കി നിര്‍മ്മിച്ച സംരക്ഷണ ഭിത്തി വെള്ളപ്പാച്ചിലില്‍ ഒഴുകി പോയി. വെള്ളപ്പാച്ചിലില്‍ ഇവിടെ നടന്നു വന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തികളും നിര്‍ത്തി വയ്‌ക്കേണ്ടി വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button