![flight accident](/wp-content/uploads/2018/09/flight-3.jpg)
പോര്‍ട്ട് മോഴ്സ്ബി: ലാൻഡിങ്ങിനിടെ വിമാനം പസഫിക് സമുദ്രത്തിലെ കായലില്‍ വീണ എയര്‍ ന്യൂഗിനി വിമാനത്തിലെ ഒരു യാത്രക്കാരനെ കാണാതായതായി പരാതി. വിമാനക്കമ്പനിയും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. പാപ്പുവ ന്യൂഗിനിയുടെ ദേശീയ വിമാന കന്പനിയായ എയര്ന്യൂഗിനിയുടെ ബോയിംഗ് വിമാനമാണ് മൈക്രോനേഷ്യയിലെ വെനോ ദ്വീപിലെ ചക് എയര്‍പോര്‍ട്ടില്‍
ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് ലക്ഷ്യം തെറ്റി കായലില്‍ വീണത്.
മൈക്രോനേഷ്യയില്നിന്ന് പാപ്പുവ ന്യൂഗിനിയുടെ തലസ്ഥാനമായ പോര്‍ട്ട് മോഴ്സ്ബിയിലേക്കു പറന്നതായിരുന്നു വിമാനം. വിമാനം കായലിൽ പതിച്ച ഉടൻ തന്നെ യാത്രക്കാർ നീന്തി രക്ഷപ്പെടുകയായിരുന്നു. ബാക്കിയുള്ളവരെ പ്രദേശവാസികൾ ചെറു ബോട്ടുകളിലെത്തി രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ വിമാനക്കമ്പനി അന്വേഷണം നടത്തി വരികയാണ്
Post Your Comments