
കൊച്ചി: സര്‍ക്കാര്‍ നിര്‍ദേശത്തെ കാറ്റില്‍ പറത്തി പൊലീസ്, സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത പൊലീസുകാരുടെ പട്ടിക പുറത്തുവിട്ടു. കേരളത്തിലെ പ്രളയ ദുരന്തത്തിനെ തുടര്‍ന്ന് കേരള സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയാണ് സാലറി ചലഞ്ച്. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. നിര്‍ബന്ധിച്ച് ശമ്പളം പിരിക്കരുതെന്നും ശമ്പളം നല്‍കാത്തവരുടെ പേര് പുറത്ത് വിടരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥരുടെ പേര് കൊച്ചി സിറ്റി പൊലീസ് പുറത്തുവിട്ടു. 548 പൊലീസുകാരുടെ പേരാണ് കൊച്ചി സിറ്റി പൊലീസ് പുറത്തുവിട്ടത്. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ജീവനക്കാരുടെ പേരുകള്‍ പാലക്കാട് ഷൊര്‍ണൂര്‍ ഗവണ്‍മെന്റ് പ്രസില്‍ വെളിപ്പെടുത്തിയിരുന്നു. സ്ഥാപനത്തിന്റെ നോട്ടീസ് ബോര്‍ഡിലാണ് പേരുകള്‍ പ്രസിദ്ധീകരിച്ചത്.
Post Your Comments