തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇനി പിടിക്കില്ലെന്ന് മന്ത്രിസഭാ തീരുമാനം. നേരത്തെ പിടിച്ചത് അടുത്തമാസം മുതല്‍ നല്‍കാനും തീരുമാനമായി. ധനവകുപ്പിന്റെ ശുപാർശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു.
കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് 20 ശതമാനം പിടിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നത്. നേരത്തെ പിടിച്ച ശമ്പളം പിഎഫിൽ ലയിപ്പിക്കും.
സോഷ്യൽ മീഡിയ വഴി സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപം തടയാനുള്ള നിയമഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരമായി. നിലവിലെ വകുപ്പ് പ്രകാരം ജാമ്യം ലഭിക്കാവുന്ന കേസുകൾ മാത്രമേ ചുമത്താനാവൂ. ഈ സാഹചര്യത്തിലാണ് ഭേദഗതി കൊണ്ടുവരുന്നത്.
Post Your Comments