KeralaLatest News

ബാലഭാസ്കറിന്റെ ആരോഗ്യനിലയിലെക്കുറിച്ച് ആശുപത്രി അധികൃതര്‍

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഗുരുതരമായി പ​രു​ക്കേ​റ്റ് വെന്റിലേറ്ററില്‍ ക​ഴി​യു​ന്ന പ്ര​ശ​സ്ത വ​യ​ലി​നി​സ്റ്റും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ ശുഭസൂചന. ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ ബോ​ധം തെളിഞ്ഞു. എ​ന്നാ​ല്‍ പൂ​ര്‍​ണ​മാ​യും ബോ​ധം വീ​ണ്ടെ​ടു​ക്കാ​നാ​യി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ 25 ന് കഴക്കൂട്ടത്തിന് സമീപം പള്ളിപ്പുറത്ത് വച്ചാണ് ബാ​ല​ഭാ​സ്‌​ക​ര്‍ കു​ടും​ബ​സ​മേ​തം സ​ഞ്ച​രി​ച്ച കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. കാ​ര്‍ മ​ര​ത്തി​ലി​ടി​ച്ച്‌ ഏ​ക​മ​ക​ള്‍ ഒ​ന്ന​ര വ​യ​സു​കാ​രി തേ​ജ​സ്വി​നി ബാ​ല മ​രി​ച്ചു. ബാ​ല​ഭാ​സ്‌​ക​റിന് പുറമേ ഭാ​ര്യ ല​ക്ഷ്മി​ക്കും വാ​ഹ​നം ഓ​ടി​ച്ച സു​ഹൃ​ത്ത് അ​ര്‍​ജു​നും ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റി​രു​ന്നു. ഭാര്യ ലക്ഷ്മിയുടെയും നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും വെന്റിലേറ്ററില്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button