ന്യൂയോർക്ക്: പാകിസ്ഥാനുമായുള്ള ചർച്ചകൾ നിർത്തിവച്ചിട്ടുണ്ടെങ്കിൽ അത് അവരുടെ സ്വഭാവം കാരണമാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. യുഎൻ പൊതുസഭയിലായിരുന്നു പാകിസ്ഥാനെ വിമർശിച്ച സുഷമ സ്വരാജ് പ്രസംഗിച്ചത്. വർഷങ്ങളായി ഇന്ത്യ ഭീകരതയുടെ ഇരയാണ്. ഭീഷണി നേരിടുന്നത് തൊട്ടടുത്ത രാജ്യത്ത് നിന്നാണ്. ചെയ്യുന്ന കാര്യങ്ങളെല്ലാം നിഷേധിക്കാനും അവർ വിദഗ്ധരാണ്. ഒസാമ ബിൻ ലാദനെ കണ്ടെത്തിയത് പാകിസ്ഥാനിലാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമെന്ന് അവർ ചൂണ്ടിക്കാട്ടുകയുണ്ടായി.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ പാക്കിസ്ഥാനിൽ വിലസുകയാണ്. കൊലയാളികളെ സംരക്ഷിക്കുന്ന രാഷ്ട്രമാണ് പാകിസ്ഥാൻ. ന്യൂയോർക്ക്, മുംബൈ ഭീകരാക്രമണങ്ങൾ സമാധാനത്തെക്കുറിച്ചുള്ള പ്രതീക്ഷകളെല്ലാം ഇല്ലാതാക്കി. ഇന്ത്യ ഭീകരതയുടെ ഇരയാണെന്നും സുഷമ സ്വരാജ് പറയുകയുണ്ടായി .
Post Your Comments